Sorry, you need to enable JavaScript to visit this website.

മുന്‍ ചമ്പല്‍കൊള്ളക്കാരന്റെ ഭാര്യ മധ്യപ്രദേശില്‍ ഗ്രാമമുഖ്യയായി

ഭോപ്പാല്‍-  മുന്‍ ചമ്പല്‍ കൊള്ളക്കാരനായ മല്‍ഖാന്‍ സിംഗിന്റെ ഭാര്യ മധ്യപ്രദേശിലെ ഗുണ ജില്ലയിലെ സുംഗയായി ഗ്രാമത്തിലെ സര്‍പഞ്ചായി തെരഞ്ഞെടുക്കപ്പെട്ടു. മധ്യപ്രദേശിലെ പഞ്ചായത്ത് തെരഞ്ഞെടുപ്പ് ജൂണ്‍ 25 മുതല്‍ മൂന്ന് ഘട്ടങ്ങളിലായാണ് നടക്കുന്നതെങ്കിലും, സിംഗിന്റെ ഭാര്യ ലളിത രാജ്പുത് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.

മുന്‍ കൊള്ളക്കാരനായ മല്‍ഖാന്‍ സിംഗ് ഇന്ത്യയുടെ കൊള്ളക്കാരന്‍ രാജാവായാണ് അറിയപ്പെട്ടിരുന്നത്. സെക്കിളിന്റെ ഹാന്‍ഡില്‍ പോലെയുള്ള മീശയുടെ പേരിലാണ് അദ്ദേഹം അറിയപ്പെടുന്നത്.

മല്‍ഖാന്‍ സിംഗ് ഭിന്ദ് സ്വദേശിയാണ്, ഇപ്പോള്‍ താമസിക്കുന്നത് ഗുണയിലെ സുംഗയായിയിലാണ്. അദ്ദേഹവും സംഘവും 1982 ല്‍ അന്നത്തെ മുഖ്യമന്ത്രി അര്‍ജുന്‍ സിംഗിന് മുമ്പാകെ കീഴടങ്ങി. 18 കൊള്ളയും 28 തട്ടിക്കൊണ്ടുപോകല്‍ കേസുകളും 17 കൊലപാതക കേസുകളും ഉള്‍പ്പെടെ 94 പോലീസ് കേസുകള്‍ അദ്ദേഹത്തിനെതിരെയുണ്ട്.

മല്‍ഖാന്‍ സിംഗിന്റെ രണ്ടാം ഭാര്യയാണ് ലളിത രാജ്പുത്. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വിജയിച്ചതിന് ശേഷം ഗ്രാമവാസികള്‍ക്ക് നന്ദി പറയുകയും ഗ്രാമത്തിന്റെ വികസനത്തിനായി പ്രവര്‍ത്തിക്കുകയാണ് തന്റെ ലക്ഷ്യമെന്നും അവര്‍ പറഞ്ഞു.

 

Latest News