സല്‍മാന്‍ ഖാന്റെ ജാമ്യാപേക്ഷയില്‍ വിധി ശനിയാഴ്ച

ജോധ്പുര്‍- രാജസ്ഥാനില്‍ കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസില്‍ ജയിലിലായ ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന്റെ ജാമ്യാപേക്ഷയില്‍ ജോധ്പുര്‍ സെഷന്‍സ് കോടതി ശനിയാഴ്ച വിധി പറയും. കേസില്‍ അഞ്ചു വര്‍ഷം തടവുശിക്ഷ ലഭിച്ച സല്‍മാനെ ജോധ്പുര്‍ സെന്‍ട്രല്‍ ജയിലിലാണ് പാര്‍പ്പിച്ചിരിക്കുന്നത്. 
സല്‍മാനു വേണ്ടി കോടതിയില്‍ ഹാജരാകരുതെന്ന് ആവശ്യപ്പെട്ട് തനിക്കു ഭീഷണി സന്ദേശങ്ങള്‍ ലഭിച്ചതായി താരത്തിന്റെ അഭിഭാഷകന്‍ മഹേഷ് ബോറ മാധ്യമങ്ങളോട് പറഞ്ഞു. എസ്എംഎസ് വഴിയും ഇന്റര്‍നെറ്റ് കോള്‍ വഴിയുമാണ് ഭീഷണി സന്ദേശമെത്തിയതെന്ന് അദ്ദേഹം വെളിപ്പെടുത്തി.
കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസില്‍ താരങ്ങളായ സെയ്ഫ് അലി ഖാന്‍, തബു, നീലം, സോണാലി ബിന്ദ്ര എന്നീ ബോളിവുഡ് താരങ്ങളെയും പ്രദേശവാസിയായ ദുഷ്യന്ത് സിംഗിനേയും വെറുതെ വിട്ടിരുന്നു. 
 

Latest News