ഗോവ- കണ്ണൂരില്‍നിന്നു വിനോദയാത്രക്കായി ഗോവയില്‍ എത്തി കാണാതായ മലയാളി വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി. കണ്ണൂര്‍ സ്വദേശി നിര്‍മല്‍ ഷാജു (21) ആണ് മരിച്ചത്. ഗോവ തീരത്താണ് മൃതദേഹം കണ്ടെത്തിയത്.
കണ്ണൂര്‍ ശ്രീകണ്ഠാപുരം ചെമ്പേരി വിമല്‍ ജ്യോതി എന്‍ജിനിയറിംഗ് കോളജിലെ കംപ്യൂട്ടര്‍ സയന്‍സ് മൂന്നാം വര്‍ഷ വിദ്യാര്‍ഥിയാണ് നിര്‍മല്‍. ഇന്നലെ വൈകിട്ടോടെ തിരയില്‍പെട്ട നിര്‍മലിന്റെ മൃതദേഹം നേവി നടത്തിയ പരിശോധനയിലാണ് കണ്ടെത്തിയത്.