Sorry, you need to enable JavaScript to visit this website.

ഹജ് കമ്മിറ്റി വഴി നാളെ മൂന്ന് വിമാനങ്ങള്‍ സര്‍വീസ് നടത്തും

നെടുമ്പാശ്ശേരി- സംസ്ഥാന ഹജ് കമ്മിറ്റി മുഖേന നാളെ മൂന്ന് വിമാനങ്ങള്‍ സര്‍വീസ് നടത്തും. രാവിലെ 6.05 നു എസ്.വി 5719, 9 മണിക്ക് എസ് വി 5749, രാത്രി 8.55 ന് എസ് വി 5753 എന്നീ വിമാനങ്ങളാണ് സര്‍വീസ് നടത്തുക. രാവിലത്തെ രണ്ട് വിമാനങ്ങളില്‍ കേരളത്തില്‍നിന്നുള്ള തീര്‍ഥാടകരും രാത്രിയിലെ വിമാനത്തില്‍ തമിഴ്‌നാട്ടില്‍ നിന്നുള്ള തീര്‍ഥാടകരുമാണ് യാത്രയാവുക.
ഈ വിമാനങ്ങളിലേക്കുള്ള യാത്രക്കാരും 13 ന് ഉച്ചക്ക് 12.10 നു പുറപ്പെടുന്ന വിമാനത്തിലേക്കുള്ള തമിഴ്‌നാട്ടില്‍നിന്നുള്ള തീര്‍ഥാടകരും  ക്യാമ്പിലെത്തി.
തമിഴ്‌നാട്ടില്‍നിന്നുള്ള തീര്‍ഥാടകരുടെ ആദ്യ സംഘത്തിനുള്ള യാത്രയയപ്പ് സംഗമം ഇന്ന് ഉച്ചക്ക് ശേഷം 3.30 ന് ഹജ് ക്യാമ്പില്‍ നടക്കും. തമിഴ്‌നാട് ഹജ്ജ് കാര്യ വകുപ്പ് മന്ത്രി സഞ്ചി കെ മസ്താന്‍, കേരള, തമിഴ്‌നാട് ഹജ് കമ്മിറ്റി അംഗങ്ങള്‍, ജനപ്രതിനിധികള്‍ യാത്രയയപ്പ് പരിപാടിയില്‍ സംബന്ധിക്കും.
ഹജ് ക്യാമ്പിലെത്തിയ തമിഴ്‌നാട് തീര്‍ഥാടക സംഘത്തിനു സംസ്ഥാന ഹജ് കമ്മിറ്റിയുടെ കീഴില്‍ ക്യാമ്പില്‍ പ്രത്യേക സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്.
കേരളത്തില്‍ നിന്നു ഇതുവരെ 10 വിമാനങ്ങളിലായി 3769 തീര്‍ഥാടകര്‍ മദീനയിലെത്തി. ജൂണ്‍ 16 വരെയാണ് നിലവിലെ യാത്ര ഷെഡ്യൂള്‍.
ഇന്നലെ സംസ്ഥാന ഹജ് കമ്മിറ്റി മെമ്പറും എം.എല്‍.എ യുമായ മുഹമ്മദ് മുഹ്‌സിന്‍ ഹജ് ക്യാമ്പിലെത്തി ഹാജിമാര്‍ക്ക് യാത്രാമംഗളങ്ങള്‍ നേര്‍ന്നു. വരും ദിവസങ്ങളില്‍ കൂടുതല്‍ രാഷ്ട്രീയ, മത , സാംസ്‌കാരിക നേതാക്കള്‍ ഹജ് ക്യാമ്പ് സന്ദര്‍ശിച്ചു.

 

Latest News