റിയാദ് - നിശ്ചിത സമയത്തിനകം രാജ്യം വിടാത്ത വിദേശ വാഹനങ്ങള്‍ക്ക് ഓരോ ദിവസത്തിനും 20 റിയാല്‍ തോതില്‍ പിഴ ചുമത്തുമെന്ന് സകാത്ത്, നികുതി ആന്റ് കസ്റ്റംസ് അതോറിറ്റി പറഞ്ഞു. വിദേശ നമ്പര്‍ പ്ലേറ്റുള്ള വാഹനങ്ങള്‍ക്ക് സൗദിയില്‍ തങ്ങാവുന്ന കാലം മൂന്നു മാസമാണ്. ഇതിനകം രാജ്യം വിടാത്ത വാഹനങ്ങള്‍ക്ക് ഓരോ ദിവസത്തിനും 20 റിയാല്‍ തോതില്‍ വാഹന വിലയുടെ 10 ശതമാനത്തില്‍ കവിയാത്ത തുക പിഴ ചുമത്തും.
വിദേശ വാഹനങ്ങള്‍ക്ക് സൗദിയില്‍ പ്രവേശിക്കാന്‍ കാലാവധിയുള്ള ഒറിജിനല്‍ വെഹിക്കിള്‍ രജിസ്‌ട്രേഷന്‍ കാര്‍ഡ് (ഇസ്തിമാറ) ഡ്രൈവറുടെ കൈവശം ഉണ്ടായിരിക്കല്‍ നിര്‍ബന്ധമാണ്. ഡ്രൈവര്‍ വാഹന ഉടമ തന്നെ ആയിരിക്കണം. അതല്ലെങ്കില്‍ ഉടമ നല്‍കുന്ന കാലാവധിയുള്ള ഓതറൈസേഷന്‍ ലെറ്റര്‍ ഡ്രൈവറുടെ പക്കല്‍ ഉണ്ടായിരിക്കണമെന്നും സകാത്ത്, നികുതി ആന്റ് കസ്റ്റംസ് അതോറിറ്റി പറഞ്ഞു.






