നാലു ലക്ഷത്തോളം പേര്‍ ഹജിന് രജിസ്റ്റര്‍ ചെയ്തു

മക്ക - വെള്ളിയാഴ്ച വരെ 3,90,000 ലേറെ പേര്‍ ഹജിന് രജിസ്റ്റര്‍ ചെയ്തതായി ഹജ്, ഉംറ മന്ത്രാലയ വക്താവ് ഹിശാം അല്‍സഈദ് പറഞ്ഞു. ഇഅ്തമര്‍നാ ആപ്പും ഹജ്, ഉംറ മന്ത്രാലയത്തിന്റെ ഇ-ട്രാക്കും വഴിയാണ് ഇത്രയും പേര്‍ ഹജിന് രജിസ്റ്റര്‍ ചെയ്തത്. ഇ-ട്രാക്ക് ഇന്നലെ രാത്രി ക്ലോസ് ചെയ്തു. ഇഅ്തമര്‍നാ ആപ്പിലും ഹജ് രജിസ്‌ട്രേഷന്‍ സംവിധാനം ക്ലോസ് ചെയ്തിട്ടുണ്ട്. ഒമ്പതു ദിവസത്തിനു ശേഷമാണ് ഹജ് രജിസ്‌ട്രേഷന്‍ ക്ലോസ് ചെയ്തത്.
നാളെ ഹജ് തീര്‍ഥാടകരെ ഇലക്‌ട്രോണിക് നറുക്കെടുപ്പ് രീതിയില്‍ തെരഞ്ഞെടുക്കും. നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെടുന്നവരെ എസ്.എം.എസ്സിലൂടെ വിവരമറിയിക്കും. തെരഞ്ഞെടുത്ത പാക്കേജ് പ്രകാരമുള്ള പണം അടക്കാന്‍ ഇവര്‍ക്ക് 48 മണിക്കൂര്‍ സമയം അനുവദിക്കും. ഇതിനു ശേഷം ഹജ് പെര്‍മിറ്റ് അനുവദിക്കും. ഈ വര്‍ഷത്തെ ഹജിന് സ്മാര്‍ട്ട് ഹജ് കാര്‍ഡ് സേവനം വിപുലമാക്കും. ഹജ് തീര്‍ഥാടകരുടെ സേവനത്തിന് മൂന്നു ആപ്പുകള്‍ പുറത്തിറക്കുകയും ചെയ്യും.

 

Latest News