വയറുവേദനയുമായെത്തിയ പ്ലസ് വണ്‍ വിദ്യാര്‍ഥിനി ആറു മാസം ഗര്‍ഭിണി, കാമുകന്‍ പിടിയില്‍

കൊല്ലം- പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ കാമുകന്‍ അറസ്റ്റില്‍. മാങ്കോട് സ്വദേശി പ്രണവിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കോവളത്ത് നിന്നാണ് പ്രതിയെ പിടികൂടിയത്. പീഡനത്തിന് ഇരയായ പെണ്‍കുട്ടിയുമായി പ്രതി പ്രണയബന്ധത്തിലായിരുന്നു.

വയറുവേദനയെ തുടര്‍ന്ന് പെണ്‍കുട്ടിയെ പത്തനാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പെണ്‍കുട്ടി ആറു മാസം ഗര്‍ഭിണിയാണെന്ന് കണ്ടെത്തിയത്. ഇതോടെ മാതാപിതാക്കള്‍ പത്തനാപുരം പോലീസില്‍ പരാതി നല്‍കുകയായിരുന്നു. വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നല്‍കി നിരവധി തവണ പ്രണവ് പീഡിപ്പിച്ചതായി പെണ്‍കുട്ടി മൊഴി നല്‍കി.

സംഭവം പുറത്തായതിന് പിന്നാലെ പ്രണവ് ഒളിവില്‍ പോയി. തുടര്‍ന്ന് പോലീസ് നടത്തിയ പരിശോധനയില്‍ കോവളത്തെ റിസോര്‍ട്ടില്‍നിന്നാണ് പ്രതിയെ പിടികൂടിയത്. പെണ്‍കുട്ടിയെ വിവിധസ്ഥലങ്ങളില്‍ എത്തിച്ച് പീഡിപ്പിച്ചതായി പ്രതി സമ്മതിച്ചു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

 

Latest News