കൊച്ചുപെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ വ്യാജ സിദ്ധന്‍ പിടിയില്‍

തൃശൂര്‍- വെള്ളറക്കാട് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ പ്രതിയായ വ്യാജസിദ്ധനെ എരുമപ്പെട്ടി പോലീസ് അറസ്റ്റ് ചെയ്തു. വെള്ളറക്കാട് ദുബായ്പടി തറയില്‍ വീട്ടില്‍ ഹൈദറിനെ(58)യാണ് അറസ്റ്റ് ചെയ്തത്. പ്രതിക്കെതിരേ 2019 ല്‍ വ്യാജസിദ്ധന്‍ ചമഞ്ഞു ചികിത്സ നടത്തിയതിനെതിരേ എരുമപ്പെട്ടി പോലീസെടുത്ത കേസ് നിലവിലുണ്ട്. മറ്റു ജില്ലകളിലും പ്രതിക്കെതിരേ കേസുകളുണ്ട്. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.

ഇന്‍സ്പെക്ടര്‍ കെ.കെ. ഭൂപേഷ്, എസ്.ഐ. ടി.സി. അനുരാജ്, സ്‌പെഷ്യല്‍ ബ്രാഞ്ച് എ.എസ്.ഐ. വര്‍ഗീസ്, എസ്.സി.പി.ഒ.മാരായ കെ. രാജേഷ്, ജിജി, കെ.വി. സുഗതന്‍, ഐ.ബി. ഷാജന്‍, പി.ബി. മിനി, സി.പി.ഒ. കെ.എസ്. സുവീഷ്‌കുമാര്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

 

Latest News