തുംകുരു- കര്‍ണാടകയില്‍ തെരഞ്ഞെടുപ്പു പ്രചാരണ രംഗം ചൂടുപിടിക്കുമ്പോള്‍ കോണ്‍ഗ്രസ് അധ്യഷന്‍ രാഹുല്‍ ഗാന്ധിക്ക് ഇന്നലെ ലഭിച്ച പുമാലയേറ് സോഷ്യല്‍ മീഡിയയില്‍ വന്‍ ഹിറ്റായി. നേതാക്കളെ പുമാലയിട്ട് സ്വീകരിക്കുന്നതില്‍ ഒരു പുതുമയും ഇല്ലെങ്കിലും ഈ പൂമാലയേറ് വേറിട്ടൊരു സംഭവമായിരുന്നു. ഇന്നലെ തുംകുരുവില്‍ റോഡ് ഷോയക്കിടെ തുറന്ന വാഹനത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്ത് നീങ്ങുന്നതിനിടെ ഒരു പ്രവര്‍ത്തകന്‍ എറിഞ്ഞ പൂമാല കൃത്യമായി രാഹുലിന്റെ കഴുത്തില്‍ വന്ന് വീഴുകയായിരുന്നു. ഈ കൗതുക കാഴ്ചയുടെ വീഡിയോ ദൃശ്യം കോണ്‍ഗ്രസിന്റെ സോഷ്യല്‍ മീഡിയാ ചുമതല വഹിക്കുന്ന നടി ദിവ്യ സ്പന്ദനയാണ് ട്വിറ്ററില്‍ പങ്കുവച്ചത്. മാല ഏറ്റുവാങ്ങി ഉടന്‍ രാഹുല്‍ അതെടുത്തു മാറ്റിയെങ്കിലും ഏറുവന്ന ഭാഗത്തെ അണികളെ കൈവീശികാണിച്ചു.
pic.twitter.com/qkQqaefefe