കുട്ടനാട്ടില്‍ ഹൗസ് ബോട്ട് മുങ്ങി ഒരാള്‍ മരിച്ചു

ആലപ്പുഴ- കുട്ടനാട്ടില്‍ ഹൗസ് ബോട്ട്  മുങ്ങി ഒരാള്‍ മരിച്ചു. പള്ളാതുരുത്തി വാളാട്ടുതറ പ്രസന്നനാണ് മരിച്ചത്. രാവിലെ പത്തരക്ക് കന്നിട്ട ജെട്ടിക്ക് സമീപമാണ് സംഭവം. രാത്രി തമിഴ്‌നാട് സ്വദേശികളുമായി യാത്ര പോയ കാര്‍ത്തിക എന്ന ബോട്ട് പുലര്‍ച്ചെ നാലരക്ക് അതിഥികളെ തീരത്ത് ഇറക്കിയിരുന്നു. തൊട്ടുപിന്നാലെ ബോട്ട് മുങ്ങി.

പിന്നീട് രാവില പത്തരയോടെ സഹായിയായ പ്രസന്നനെ ഇവരുടെ ലഗേജ് എടുക്കാന്‍ ബോട്ടിലേക്ക് കയറ്റി. ഈ സമയം ബോട്ടിന്റെ ചെറിയ ഭാഗം മാത്രമേ പുറത്ത് കാണാനുണ്ടായിരുന്നുള്ളൂ. പ്രസന്നന്‍ കയറിയതോടെ ബോട്ട് പൂര്‍ണമായി മൂങ്ങുകയും ഉള്ളില്‍ കുടുങ്ങുകയുമായിരുന്നു.

ഫയര്‍ഫോഴ്‌സും പോലീസും മൂന്ന് മണിക്കൂര്‍ നടത്തിയ തെരച്ചിലിലാണ് ജീവനക്കാരന്റെ മൃതദേഹം കണ്ടെത്തിയത്. ഡ്രൈവര്‍ രമേശന് ലൈസന്‍സോ ബോട്ടിന് രജിസ്‌ട്രേഷനോ ഇല്ലെന്ന് പോലീസ് പറഞ്ഞു.

 

Latest News