ഹൈദരാബാദ്- അയല്‍വീട്ടിലെ ഒമ്പത് വയസുകാരിയെ മൂന്ന് ദിവസത്തോളം തുടര്‍ച്ചയായി ലൈംഗികമായി പീഡിപ്പിച്ച യുവാവിനെ എല്‍ബി നഗര്‍ പോലീസ് അറസ്റ്റ് ചെയ്തു.
എല്‍ബി നഗറിലെ എന്‍ടിആര്‍ നഗറില്‍ താമസിക്കുന്ന സലീം ഷെയ്ഖാണ് (27) അറസ്റ്റിലായത്.
ബാലികക്ക് വൈദ്യപരിശോധന നടത്തിയശേഷം വനിതാ ഓഫീസര്‍ മൊഴി രേഖപ്പെടുത്തി.
ബാലികയുടെ വീടിന് എതിര്‍വശത്ത് താമസിക്കുന്ന പ്രതി വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവാണെന്നും പോലീസ് പറഞ്ഞു. ഭാര്യ വഴക്കിട്ട് കുട്ടികളുമായി മാതാപിതാക്കളെ സന്ദര്‍ശിക്കാന്‍ പോയിരിക്കയായിരുന്നു.
സമീപത്തെ കടയില്‍ നിന്ന് സിഗരറ്റ് വാങ്ങാനെന്ന വ്യാജേനയെ പ്രതി ബാലികയെ വിളിച്ചുവരുത്തി വീട്ടിനുള്ളില്‍ കൊണ്ടുവന്ന് മൂന്ന് ദിവസങ്ങളിലായി നിരവധി തവണ ലൈംഗികമായി പീഡിപ്പിച്ചത്.
ഇയാള്‍ക്കെതിരെ ഐപിസി 506, 341, 376 (എ), പോക്സോ ആക്ട് എന്നിവ പ്രകാരമാണ് പോലീസ് കേസെടുത്തത്. ബാലികക്ക് കൗണ്‍സലിംഗ് നടത്തി.






