ബിഹാര്‍ കലാപം: പള്ളിയുടെ കേടുപാട് തീര്‍ക്കാന്‍ രണ്ട് ലക്ഷം 

പട്‌ന- ബിഹാറിലെ സമസ്തിപൂരിലുണ്ടായ മുസ്ലിം വിരുദ്ധ കലാപത്തില്‍ ആക്രമിക്കപ്പെട്ട പള്ളിയുടേയും മദ്രസയുടേയും അറ്റകുറ്റപ്പണിക്ക് മുഖ്യമന്ത്രി നിതീഷ് കുമാര്‍ രണ്ട് ലക്ഷം രൂപയുടെ ഫണ്ട് അനുവദിച്ചു. സമസ്തിപൂരിലെ ഗുദ് രി പള്ളിയും ജിയാഉല്‍ ഉലൂം മദ്രസയുമാണ് സംഘര്‍ഷത്തിനിടയില്‍ ആക്രമിക്കപ്പെട്ടത്.
നവാഡ, ഔറംഗാബാദ് എന്നിവിടങ്ങളില്‍ കലാപത്തിനിരയായവര്‍ക്കും സഹായധനം അനുവദിച്ചിട്ടുണ്ട്.

രാമനവമി ഘോഷയാത്രയെ തുടര്‍ന്ന് ഭഗല്‍പൂരില്‍ ആരംഭിച്ച കലാപമാണ് ഏഴ് ജില്ലകളിലേക്ക് വ്യാപിച്ചിരുന്നത്. നിരവധി വ്യാപാരസ്ഥപനങ്ങള്‍ തീയിട്ട് നശിപ്പിച്ച കലാപത്തില്‍ നൂറിലേറെ പേര്‍ക്ക് പരിക്കേറ്റിരുന്നു. ക്രമസമാധാനം നിലനിര്‍ത്താന്‍ പലയിടത്തും സംസ്ഥാന സര്‍ക്കാരിന് സേനയെ വിളിക്കേണ്ടി വന്നിരുന്നു. സമസ്തിപൂര്‍ ജില്ലയിലെ പല പള്ളികള്‍ക്കുനേരെയും വ്യാപക കല്ലേറുണ്ടായിരുന്നു. 
 

Latest News