പരുന്തിനെ രക്ഷിക്കാന്‍ ശ്രമിച്ച രണ്ട് പേര്‍ കാര്‍ ഇടിച്ചു മരിച്ചു

മുംബൈ- റോഡില്‍ പരുക്കേറ്റു കിടന്ന പരുന്തിനെ രക്ഷപ്പെടുത്തവേ രണ്ട് പേര്‍ കാര്‍ ഇടിച്ചു മരിച്ചു. മുംബൈയിലെ ബാന്ദ്രാവോര്‍ളി കടല്‍പ്പാലത്തിലാണ് അപകടം.
അമര്‍ മനീഷ് ജാരിവാല ബാന്ദ്രാവോര്‍ളി പാത വഴി മലാഡിലേക്കു പോകവേ റോഡില്‍ പരുക്കേറ്റു കിടന്ന പരുന്തിനെ കണ്ടു. ഡ്രൈവറായ ശ്യാം സുന്ദര്‍ കാമത്തിനോട് വണ്ടി നിര്‍ത്താന്‍ ജാരിവാല ആവശ്യപ്പെട്ടു. റോഡരികില്‍ വാഹനം നിര്‍ത്തിയ ശേഷം ഇരുവരും കാറില്‍
നിന്ന് പുറത്തിറങ്ങി പരുന്തിനു സമീപമെത്തി. ഇതിനിടെ പിന്നില്‍നിന്ന് അമിതവേഗത്തില്‍ എത്തിയ ഒരു ടാക്‌സി ജാരിവാലയെയും ഡ്രൈവറായ ശ്യാമിനെയും ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ രണ്ടുപേരും മുകളിലേക്ക് തെറിച്ച് റോഡില്‍ പതിച്ചു. ജാരിവാല സംഭവസ്ഥലത്ത് തന്നെ മരിച്ചു. പരുക്കേറ്റ ഡ്രൈവര്‍ ശ്യാം സുന്ദര്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്.
മേയ് 30നു നടന്ന അതിദാരുണമായ അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഇപ്പോഴാണു പുറത്തുവന്നത്. സംഭവത്തില്‍ വര്‍ളി പോലീസ് ടാക്‌സി െ്രെഡവര്‍ക്കെതിരെ കേസെടുത്തു.


VIDEO മനസ്സുകൾ കീഴടക്കിയതിന് ഈ ആദരം,
സൗദിയില്‍ ഇന്ത്യക്കാരന് വികാരനിര്‍ഭരമായ യാത്രയയപ്പ്

 

Latest News