സ്വപ്‌ന പുറത്തുവിട്ടത് എഡിറ്റ് ചെയ്ത ശബ്ദരേഖയെന്ന് ഷാജ് കിരണ്‍

കൊച്ചി- താനുമായി നടത്തിയ സംഭാഷണമെന്ന പേരില്‍ സ്വര്‍ണക്കടത്തു കേസിലെ പ്രതിയായ സ്വപ്ന സുരേഷ് പുറത്തുവിട്ടത് എഡിറ്റ് ചെയ്ത ശബ്ദരേഖയാണെന്ന് ഷാജ് കിരണ്‍. സ്വപ്ന പുറത്തുവിട്ട ശബ്ദരേഖയിലുള്ളത് തന്റെശബ്ദം തന്നെയാണെങ്കിലും എഡിറ്റ് ചെയ്ത ശബ്ദരേഖയാണ് പുറത്തുവിട്ടതെന്നും ഷാജ് കിരണ്‍ ചാനലുകളോട് പ്രതികരിച്ചു. തന്റെ കൈവശമുള്ള യഥാര്‍ഥ ശബ്ദരേഖ  പുറത്തുവിടുമെന്നും ഷാജ് പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ഫണ്ട് കടത്തിയെന്ന് പറഞ്ഞിട്ടില്ലെന്നും അവരെ കുറിച്ചുവന്ന  വാര്‍ത്തകളാണ് പരാമര്‍ശിച്ചതെന്നും ഷാജ് കിരണ്‍ അവകാശപ്പെട്ടു. എഫ്‌സിആര്‍എ സംബന്ധിച്ച വിവരങ്ങളാണ് സ്വപ്നയോട് വിശദീകരിച്ചത്. സുഹൃത്തായ ഇബ്രാഹം വഴിയാണ് സ്വപ്നയെ പരിചയപ്പെടുന്നത്. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെ ഇതുവരെ കണ്ടിട്ടില്ലെന്നും അദ്ദേഹവുമായി ബന്ധമില്ലെന്നും ഷാജ് പറഞ്ഞു.
ഷാജിനെ പരിചപ്പെടുത്തിയത് ശിവശങ്കറെന്നാണ് സ്വപ്‌ന സുരേഷ് മാധ്യമങ്ങളോടു പറഞ്ഞിരുന്നത്. ാെഒന്നര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള എഡിറ്റ് ചെയ്യാത്ത ശബ്ദരേഖയാണ് നല്‍കുന്നതെന്നും സ്വപ്‌ന സുരേഷ് പറഞ്ഞിരുന്നു.

 

Latest News