Sorry, you need to enable JavaScript to visit this website.

ബസിൽ ഉറങ്ങിയ യുവതിക്കുനേരെ ലൈംഗികാതിക്രമം; രേഖാചിത്രം തയാറാക്കി യുവാവിനെ പിടിച്ചു

ചെറായി- സ്വകാര്യ ബസില്‍ ഉറങ്ങിപ്പോയ യുവതിക്കുനേരെ ലൈംഗികാതിക്രമം നടത്തി മുങ്ങിയ സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന യുവാവിനെ മുനമ്പം പോലീസ് കസ്റ്റഡിയിലെടുത്തു .

താന്‍ നിരപരാധിയാണെന്നും സംഭവസമയം 15 കിലോമീറ്റര്‍ അകലെയുള്ള ഒരു സ്ഥലത്ത് ജോലി ചെയ്യുകയായിരുന്നുവെന്നും അതിനു തെളിവുകളും സാക്ഷികളുമുണ്ടെന്നും ഇയാള്‍ പറയുന്നു.കൂടുതൽ അന്വേഷണം നടത്തുമെന്നും ശാസ്ത്രീയ പരിശോധനക്ക് വിധേയനാക്കുമെന്നും പോലീസ് പറഞ്ഞു.

ബസിലിരുന്ന് ഉറങ്ങിപ്പോയ യുവതി പ്രതിയെ കണ്ടിരുന്നില്ല. പ്രതിയാകട്ടെ കൃത്യം നടത്തിയ ശേഷം കുഴുപ്പിള്ളി ചെറുവൈപ്പ് കവലയില്‍ ബസിൽനിന്ന് ഇറങ്ങിപ്പോകുകയായിരുന്നു. അജ്ഞാതനായ പ്രതിക്കായി ബസ് ജീവനക്കാര്‍ നല്‍കിയ സൂചനകളനുസരിച്ച് രേഖാചിത്രം തയാറാക്കിയാണ് പോലീസ് അന്വേഷണം നടത്തിയത്. കറുത്ത് ഉയരം കുറഞ്ഞ പ്രതിയുടെ ഇടതുകൈയില്‍ ആശുപത്രിയില്‍നിന്നു കെട്ടിക്കൊടുക്കുന്ന ബാന്‍ഡ് എയ്ഡ് ഉണ്ടായിരുന്നതായി ബസ് കണ്ടക്ടറുടെ മൊഴിയില്‍ പറഞ്ഞിരുന്നു. ഇതുപ്രകാരം പോലീസ് പ്രാദേശികമായി ആശുപത്രികളില്‍ നടത്തിയ അന്വേഷണത്തിലാണ് കുഴുപ്പിള്ളി സ്വദേശിയായ യുവാവ് കസ്റ്റഡിയിലായത്.

Latest News