കോഴിക്കോട്- പ്രണയ നൈരാശ്യത്തെ തുടർന്ന് വിദ്യാർഥിനിയെ വെട്ടിപ്പരിക്കേൽപിച്ച ശേഷം സുഹൃത്ത് ആത്മഹത്യക്ക് ശ്രമിച്ചു. ഇരുവരേയും ആശുപത്രയിൽ പ്രവേശിപ്പിച്ചു. നാദാപുരത്താണ് സംഭവം. എംഇടി കോളജിലെ പേരോട് സ്വദേശിനിയായ ബിരുദ വിദ്യാര്‍ഥിനിയെയാണ് ആക്രമിച്ചത്.
പെണ്‍കുട്ടിയെ ആക്രമിച്ചതിന് പിന്നാലെ സുഹൃത്ത് മൊകേരി സ്വദേശി റഫ്‌നാസ് കൈഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ഥിനിയെ നാദാപുരം സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. റഫ്‌നാസിനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രണയനൈരാശ്യമാണ് ആക്രമണത്തിന് കാരണമെന്ന് യുവാവ് പറഞ്ഞതായി പോലീസ് പറഞ്ഞു.






