സ്വര്‍ണ വിലയില്‍ കുതിപ്പ് തുടരുന്നു, പവന് 200 രൂപ കൂടി

തിരുവനന്തപുരം- സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും മുകളിലേക്ക്. കുറെ ദിവസമായി ചാഞ്ചാട്ടം തുടരുന്ന സ്വര്‍ണവില തുടര്‍ച്ചയായ രണ്ടാം ദിനത്തിലും ഉയരുകയായിരുന്നു. സ്വര്‍ണം പവന് 200 രൂപയുടെയും ഗ്രാമിന് 25 രൂപയുടെയും വര്‍ധനവാണ് ഇന്നുണ്ടായത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 38360 രൂപയും ഗ്രാമിന് 4795 രൂപയുമായി. ബുധനാഴ്ച പവന് 80 രൂപയും ഗ്രാമിന് 10 രൂപയുമാണ് കൂടിയത്.

ഞായറാഴ്ച സ്വര്‍ണവിലയില്‍ മാറ്റമുണ്ടായിരുന്നില്ല. ശനിയാഴ്ച ഗ്രാമിന് 35 രൂപയും പവന് 280 രൂപയും കുറഞ്ഞിരുന്നു. ജൂണ്‍ മൂന്നിന് സ്വര്‍ണവില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തിയിരുന്നു. പവന് 38,480 രൂപ. ഒന്നാം തീയതിയായിരുന്നു ഈ മാസത്തെ ഏറ്റവും കുറഞ്ഞ സ്വര്‍ണവില. പവന് 38,000 രൂപ.

 

 

Latest News