വിദ്വേഷ പ്രചാരണം; രാജ്യത്തിന്റെ ഐക്യം തകരാതിരിക്കാന്‍ ബി.ജെ.പി നേതാക്കളെ ഉടന്‍ അറസ്റ്റ് ചെയ്യണം-മമത

കൊല്‍ക്കത്ത- രാജ്യത്തിന്റെ ഐക്യം തകരാതിരിക്കാന്‍ വിദ്വേഷ പ്രസ്താവനകള്‍ നടത്തിയ ബി.ജെ.പി നേതാക്കളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ  മമതാ ബാനര്‍ജി ആവശ്യപ്പെട്ടു.
പ്രകോപനം ഒഴിവാക്കി എല്ലാ മതങ്ങളിലേയും ജാതികളിലേയും സഹോദരീ സഹോദരന്മാര്‍ സംയമനം പാലിക്കണമെന്നും സമാധാനം നിലനിര്‍ത്തണമെന്നും അവര്‍ അഭ്യര്‍ഥിച്ചു.
ബി.ജെ.പി നേതാക്കള്‍ അടുത്തിടെ നടത്തിയ വിദ്വേഷ പരാമര്‍ശങ്ങളെ ശക്തമായി അപലപിക്കുന്നുവെന്ന് ബി.ജെ.പി വക്താവ് നൂപുര്‍ ശര്‍മ നടത്തിയ പ്രസ്താവനയെ പരാമര്‍ശിച്ച് അവര്‍ പറഞ്ഞു.

 

Latest News