ഹൈദരാബാദ് ബലാത്സംഗം: കുട്ടിക്കുറ്റവാളികളേയും വിചാരണ ചെയ്യണമെന്ന് പോലീസ്

ഹൈദരാബാദ്- പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം  ചെയ്ത കേസില്‍ മുതിര്‍ന്നവരെ പോലെ പ്രായപൂര്‍ത്തിയാകാത്ത അഞ്ച് പേരുടെ വിചാരണ ആവശ്യപ്പെടാന്‍ ഹൈദരാബാദ് പോലീസ് തീരുമാനിച്ചു. സംഭവത്തില്‍ ്പ്രായപൂര്‍ത്തിയാകാത്തവരെ മുതിര്‍ന്നവരായി കണക്കാക്കുമോ ഇല്ലയോ എന്ന ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡാണ് അന്തിമ തീരുമാനമെടുക്കേണ്ടത്. കഴിഞ്ഞ മാസം 28നാണ് 17 കാരിയെ കൗമാരക്കാരടക്കമുള്ള പ്രതികള്‍ കാറില്‍ ബലാത്സംഗം ചെയ്തത്.
കേസിലെ മുതിര്‍ന്ന പ്രതി സഅദുദ്ദീന്‍ മാലിക്കിനെ ചോദ്യം ചെയ്യാനായി ചഞ്ചല്‍ഗുഡ ജയിലില്‍ നിന്ന് ജൂബിലി ഹില്‍സ് പോലീസ് സ്‌റ്റേഷനിലെത്തിച്ചു.  നാല് ദിവസം ഇയാളെ ചോദ്യം ചെയ്യും.
പ്രായപൂര്‍ത്തിയാകാത്ത മറ്റ് അഞ്ച് പ്രതികളെ കൂടി ചോദ്യം ചെയ്യാനാണ്  പോലീസ് ലക്ഷ്യമിടുന്നത്. ഇതിനായി ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന്റെ അനുമതിക്കായി കാത്തിരിക്കയാണ്.
പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ നാല് പ്രായപൂര്‍ത്തിയാകാത്തവരേയും മാലിക്കിനെയുമാണ് പ്രതി ചേര്‍ത്തിരിക്കുന്നത്. പ്രായപൂര്‍ത്തിയാകാത്ത ആറാം പ്രതിക്കെതിരെ ബലാത്സംഗ കുറ്റം ചുമത്തിയിട്ടില്ല.
 17 കാരിയെ ബലാത്സംഗം ചെയ്ത കേസില്‍ ആറാം പ്രതിക്ക് പങ്കില്ലെന്നും എന്നാല്‍ ലൈംഗികാതിക്രമത്തിന് കേസെടുത്തിട്ടുണ്ടെന്നും ഹൈദരാബാദ് പോലീസ് കമ്മീഷണര്‍  അറിയിച്ചു. ഇരയ്‌ക്കൊപ്പമുള്ള പ്രായപൂര്‍ത്തിയാകാത്തവരുടെ വീഡിയോകള്‍ പുറത്തുവിട്ടതിന്  ബിജെപി നേതാവ് രഘുനന്ദന്‍ റാവുവിനെതിരെ കേസെടുത്തിരുന്നു.  
ഇന്ത്യയിലെ മിക്ക നിയമങ്ങളും അനുസരിച്ച്, 18 വയസ്സിന് താഴെയുള്ള പ്രതിയെ കുട്ടിയായാണ് കണക്കാക്കുന്നത്.

 

Latest News