മലപ്പുറം- ആറു വർഷം ഭരണത്തിൽനിന്ന് വിട്ടുനിന്നപ്പോഴേക്ക് മുസ്്‌ലിം ലീഗിന്റെ പ്രസിദ്ധീകരണങ്ങൾ നിർത്തേണ്ടി വന്നെങ്കിൽ പത്തുവർഷം ആകുമ്പോഴേക്കും ലീഗിന്റെ പ്രവർത്തനങ്ങൾ തന്നെ അവസാനിപ്പിക്കേണ്ടി വരുമോയെന്ന് മുൻ മന്ത്രി ഡോ. കെ.ടി ജലീൽ എം.എൽ.എ. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് ജലീലിന്റെ വിമർശനം;
ജലീലിന്റെ വാക്കുകൾ:
ആറു വർഷം ഭരണത്തിൽ നിന്ന് വിട്ടു നിന്നപ്പോഴേക്ക് ചന്ദ്രിക ആഴ്ചപ്പതിപ്പും മഹിളാ ചന്ദ്രികയും ഗൾഫ് ചന്ദ്രികയും നിർത്തേണ്ടി വന്നെങ്കിൽ പത്തു വർഷം ഭരണമില്ലാതെ പോയാൽ ലീഗിന്റെ പ്രവർത്തനം തന്നെ നിർത്തേണ്ടി വരുമോ?
ലീഗുകാരെ, എന്നെ രാഷ്ട്രീയമായി ഇല്ലാതാക്കൻ ശ്രമിച്ച സമയവും ഊർജ്ജവും പണവും ചന്ദ്രികക്ക് ചെലവാക്കിയിരുന്നെങ്കിൽ ഇന്നീഗതി ആ പത്ര സ്ഥാപനത്തിന് വരുമായിരുന്നില്ല. എന്നെ തെറി വിളിക്കുന്ന ലീഗ് സൈബർ വീരൻമാർ സ്വന്തം പ്രസ്ഥാനത്തിന്റെ മൂന്ന് പ്രസിദ്ധീകരണങ്ങൾ പുനസ്ഥാപിക്കാൻ ആവുന്നത് ചെയ്യുക. എന്റെ പിന്നാലെക്കൂടി സമയം കളയണ്ട. എന്നെ നിങ്ങൾക്കൊരു ചുക്കും ചെയ്യാൻ കഴിയില്ല.