പക്ഷിനിരീക്ഷകന്‍ എല്‍ദോസ് വനത്തിൽ തൂങ്ങിമരിച്ചനിലയിൽ

കൊച്ചി- പക്ഷിനിരീക്ഷകന്‍ എല്‍ദോസിനെ കോതമംഗലം ഭൂതത്താന്‍കെട്ട് വനത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ഇദ്ദേഹത്തിന് സാമ്പത്തിക പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായി പറയപ്പെടുന്നു.

എല്‍ദോസിനെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കള്‍ കോതമംഗലം പോലീസില്‍ പരാതി നല്‍കിയിരുന്നു. പോലീസ് അന്വേഷണം നടത്തി വരുന്നതിനിടെയാണ് ഭൂതത്താന്‍കെട്ടിന് സമീപം ചാട്ടക്കല്ല് വനഭാഗത്ത് മൃതദേഹം കണ്ടെത്തിയത്.

തട്ടേക്കാട് പക്ഷി സങ്കേതവുമായി ബന്ധപ്പെട്ട് പക്ഷി നിരീക്ഷണത്തില്‍ സജീവമായിരുന്ന എല്‍ദോസ്  പക്ഷി എല്‍ദോസ് എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്.

Latest News