ന്യൂദൽഹി- രാജ്യത്ത് വിഷം വമിപ്പിക്കുന്നതിന് എതിരെ പ്രധാനമന്ത്രി നരേന്ദ്ര മോഡി രംഗത്തിറങ്ങണമെന്ന് മുതിർന്ന നടൻ നസിറുദ്ദീൻ ഷാ. പ്രവാചകൻ മുഹമ്മദ് നബിയെക്കുറിച്ചുള്ള ബി.ജെ.പി നേതാവിന്റെ അഭിപ്രായത്തിൽ നിന്നുള്ള വൻ അന്താരാഷ്ട്ര തിരിച്ചടി ഇന്ത്യ നേരിടുന്നതിനിടെയാണ് പ്രസ്താവനയുമായി നസിറുദ്ദീൻ ഷാ രംഗത്തെത്തിയത്.
'ഇവരിൽ എന്തെങ്കിലും നല്ല ബോധം ഉണ്ടാക്കണമെന്ന് ഞാൻ പ്രധാനമന്ത്രിയോട് അഭ്യർത്ഥിക്കുന്നു. (ഹരിദ്വാർ) ധർമ്മ സൻസദിൽ പറഞ്ഞതാണ് അദ്ദേഹം വിശ്വസിക്കുന്നതെങ്കിൽ അക്കാര്യം വ്യക്തമാക്കണം. മറിച്ചാണെങ്കിൽ അതും പറയണമെന്ന് എൻ.ഡി.ടി.വിക്ക് നൽകിയ അഭിമുഖത്തിൽ നസിറുദ്ദീൻ ഷാ പറഞ്ഞു.
പ്രധാനമന്ത്രി ട്വിറ്ററിൽ പിന്തുടരുന്ന വിദ്വേഷികൾ വമിപ്പിക്കുന്ന വിഷം ഇല്ലാതാക്കാൻ മോഡി എന്തെങ്കിലും ചെയ്യണം. വിഷം വളരാതിരിക്കാൻ അദ്ദേഹം ഇടപെടണമെന്നും ഷാ വ്യക്തമാക്കി.






