Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഇന്ത്യയിൽ വീണ്ടും കോവിഡ് കേസുകളിൽ കുതിപ്പ്, ജാഗ്രത തുടരണമെന്ന് വിദഗ്ധർ

ന്യൂദൽഹി- രാജ്യത്ത് പ്രതിദിന കോവിഡ് കേസുകൾ  വീണ്ടും നാലായിരം കടന്നത് വലിയ ആശങ്ക ഉയർത്തുന്നു. മഹാരാഷ്ട്രയിലും കേരളത്തിലും കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കോവിഡ് കേസുകൾ വർധിച്ചതിനെ തുടർന്നാണ് രാജ്യത്ത് പെട്ടെന്ന് വർധന രേഖപ്പെടുത്തിയത്. ഏകദേശം മൂന്ന് മാസത്തെ ഇടവേളക്കു ശേഷമാണ് ദേശീയ തലത്തിൽ കോവിഡ് രോഗികളുടെ എണ്ണം 4,000 കടന്നത്.

രാജ്യത്ത് ഞായറാഴ്ച 4,270 കോവിഡ് കേസുകളാണ് രേഖപ്പെടുത്തിയതെങ്കിൽ തിങ്കളാഴ്ച കേസുകളുടെ എണ്ണം 4,518 ആയി ഉയർന്നിരുന്നു. ചൊവ്വാഴ്ച കേസുകൾ 3,714 ആയി കുറഞ്ഞിട്ടുണ്ടെങ്കിലും കേസുകൾ ഇനിയും കൂടുമെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്.

 

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മൊത്തം 1,194 ആക്ടീവ് കോവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്യപ്പെട്ടു. രാജ്യത്ത് ആകെ ആക്ടീവ് കേസുകളുടെ എണ്ണം 26,974 ആണ്. വർദ്ധിച്ചുവരുന്ന പുതിയ കേസുകൾക്കൊപ്പം രാജ്യത്ത് കോവിഡ് പോസിറ്റിവിറ്റി നിരക്കും 1.21 ശതമാനമായി ഉയർന്നു.


കേരളം, മഹാരാഷ്ട്ര, ദൽഹി എന്നീ മൂന്ന് സംസ്ഥാനങ്ങളിൽ നിന്നാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ കേരളത്തിൽ 1,383 കേസുകളും മഹാരാഷ്ട്രയിൽ 1,036 കേസുകളും ദൽഹിയിൽ 247 കേസുകളും റിപ്പോർട്ട് ചെയ്തു. മൊത്തം കോവിഡ് അണുബാധകളിൽ 70 ശതമാനത്തിലധികം ഈ മൂന്ന് സംസ്ഥാനങ്ങളിൽ നിന്ന് മാത്രമാണ് റിപ്പോർട്ട് ചെയ്തത്. ഗുരുതരാവസ്ഥയിലാകുന്നവരുടെ എണ്ണം കുറവാണ്. അതുകൊണ്ട് തന്നെ  ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നവരും മരണനിരക്കും കുറവാണ്.

ചില സംസ്ഥാനങ്ങളിൽ കോവിഡ്  കേസുകളുടെ നേരിയ വർദ്ധന ആശങ്ക ഉയർത്തുന്നുണ്ടെന്നും അണുബാധയുടെ വ്യാപനം നിരീക്ഷിക്കുന്നത് തുടരാൻ കേന്ദ്രം തമിഴ്‌നാട്, തെലങ്കാന, മഹാരാഷ്ട്ര, കർണാടക, കേരളം എന്നീ സംസ്ഥാനങ്ങളോട് പ്രത്യേകം നിർദേശിച്ചു.

“കഴിഞ്ഞ 3 മാസത്തിനിടെ ഇന്ത്യയിൽ കോവിഡ്  കേസുകളുടെ എണ്ണം ഗണ്യമായി കുറഞ്ഞിരുന്നു.  കഴിഞ്ഞ ഒരാഴ്‌ചയ്‌ക്കിടെയാണ് കേസുകളിലെ വർധന.  മെയ് 27 ന് അവസാനിച്ച ആഴ്ചയിൽ 15,708 കേസുകളും ജൂൺ 3 ന് അവസാനിക്കുന്ന ആഴ്‌ച 21,055 കേസുകളുമാണ് റിപ്പോർട്ട് ചെയ്തതെന്ന്   ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങൾക്ക് അയച്ച കത്തിൽ പറഞ്ഞു.

Tags

Latest News