സന്‍ആ- ഭര്‍ത്താവിനെ കൊന്ന് ചെറു കഷ്ണങ്ങളാക്കി അടുപ്പില്‍ വെച്ച് വേവിച്ച് ഭാര്യയുടെ കൊടും ക്രൂരത. യെമനിലെ ധമാര്‍ പ്രവിശ്യയിലാണ് സംഭവമെന്ന് പോലീസിനെ ഉദ്ധരിച്ച് പ്രാദേശികമാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു.
ഭര്‍ത്താവിനെ കത്തി കൊണ്ട് കുത്തിക്കൊന്ന ശേഷം മൃതദേഹം ചെറുതായി മുറിച്ച് വേവിക്കുകയായിരുന്നു. ഇതിനു ശേഷം ഭാര്യ കീടനാശിനി കുടിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചതായും അല്‍ ഖലീജും റിപ്പോര്‍ട്ട് ചെയ്തു. പ്രതിയെ കുറ്റകൃത്യം നടന്ന സ്ഥലത്ത്‌കൊണ്ടു പോയി പരിശോധന നടത്തിയ ശേഷം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കയാണ്.
ഇത്തരം കുറ്റകൃത്യങ്ങള്‍ യെമന്‍ സമൂഹത്തിന് അന്യമാണെന്നും കുടുംബ തര്‍ക്കങ്ങളാണ് ദാരുണമായ കൊലപാതകത്തിന് കാരണമെന്നും പോലീസ് പറഞ്ഞു.






