ഹാജിമാരെ ജിദ്ദയില്‍ മൂന്നു ടെര്‍മിനലുകള്‍ വഴിയും സ്വീകരിക്കും

ജിദ്ദ - ഹജ് തീര്‍ഥാടകരെ മൂന്നു ടെര്‍മിനലുകള്‍ വഴി സ്വീകരിക്കുമെന്ന് ജിദ്ദ കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര എയര്‍പോര്‍ട്ട് അറിയിച്ചു. ഹജ്, ഉംറ ടെര്‍മിനല്‍, ഒന്നാം നമ്പര്‍ ടെര്‍മിനല്‍, നോര്‍ത്ത് ടെര്‍മിനല്‍ എന്നിവ വഴി ഹാജിമാരെ സ്വീകരിക്കും. ഇവയുടെ ആകെ വിസ്തീര്‍ണം 13 ലക്ഷം ചതുരശ്രമീറ്ററാണ്. പ്രതിദിനം 1,27,800 ഓളം യാത്രക്കാരെ സ്വീകരിക്കാന്‍ ഈ ടെര്‍മിനലുകള്‍ക്ക് ശേഷിയുണ്ട്.

മൂന്നു ടെര്‍മിനലുകളിലും കൂടി യാത്രക്കാരുടെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ 562 കൗണ്ടറുകളുണ്ട്. എയര്‍പോര്‍ട്ടില്‍ 27 സര്‍ക്കാര്‍, സുരക്ഷാ വകുപ്പുകള്‍ പ്രവര്‍ത്തിക്കുന്നു. സംസം വില്‍പന കേന്ദ്രങ്ങള്‍, ബസ്, ടാക്‌സി പാര്‍ക്കിംഗുകള്‍, ഹറമൈന്‍ റെയില്‍വെ സ്റ്റേഷന്‍, റെസ്റ്റോറന്റ്, വ്യാപാര സേവന പ്രദേശങ്ങള്‍, പേക്കിംഗ് സെന്ററുകള്‍ അടക്കം എല്ലാവിധ സൗകര്യങ്ങളും ടെര്‍മിനലുകളുണ്ടെന്നും ജിദ്ദ എയര്‍പോര്‍ട്ട്‌സ് കമ്പനി പറഞ്ഞു.

 

Latest News