ഒഡിഷയില്‍ പരിശീലനത്തിനിടെ വിമാനം വീണ് പൈലറ്റിന് പരിക്ക്

ഭുവനേശ്വര്‍- ഒഡിഷയിലെ ദെങ്കനാല്‍ ജില്ലയില്‍ പരിശീലന പറക്കലിനിടെ വിമാനം വീണ് ട്രെയിനി പൈലറ്റിനു പരുക്ക്. 15 അടി മുകളില്‍നിന്നാണ് വിമാനം വീണത്. പരുക്കേറ്റ പൈലറ്റിനെ കാമക്യനഗര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒഡിഷയുടെ തലസ്ഥാനമായ ഭുവനേശ്വരില്‍നിന്ന് 130 കിലോമീറ്റര്‍ അകലെയാണ് സംഭവം.
പരിശീലനം ആരംഭിച്ച് അരമണിക്കൂറിനകമായിരുന്നു അപകടം. മഹാരാഷ്ട്ര സ്വദേശിയായ കരണ്ഡ മാലിക് എന്ന പൈലറ്റിന്റെ ആരോഗ്യനില തൃപ്തികരമാണ്. വിമാനത്തിന്റെ മുന്‍ഭാഗത്തിന് കാര്യമായ നാശനഷ്ടമുണ്ടായി. 2020 ല്‍ സമാനമായ രീതിയില്‍ വിമാനം വീണ് രണ്ടു പേര്‍ മരിച്ചിരുന്നു.

 

Latest News