കേരളത്തിൽ ആശങ്ക ഉയർത്തി കോവിഡ് കേസുകൾ വർധിക്കുന്നു; ഇന്ന് 2271 പേർക്ക് രോഗം

തിരുവനന്തപുരം- സംസ്ഥാനത്ത്  ഒരിടവേളയ്ക്ക് ശേഷം പ്രതിദിന കോവിഡ് രോഗികള്‍ 2,000 കടന്നു. ഇന്ന് 2271 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. രണ്ടുപേര്‍ കൂടി വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചതായി സംസ്ഥാന ആരോഗ്യവകുപ്പ് കണക്കുകള്‍ വ്യക്തമാക്കുന്നു.കഴിഞ്ഞ എട്ടുദിവസമായി ആയിരത്തിന് മുകളിലാണ് സംസ്ഥാനത്തെ പ്രതിദിന കോവിഡ് രോഗികള്‍.

 എറണാകുളത്ത് തന്നെയാണ് ഇന്നും ഏറ്റവുമധികം രോഗികള്‍. ജില്ലയില്‍ 622 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. തിരുവനന്തപുരമാണ് തൊട്ടുപിന്നില്‍. 416 പേര്‍ക്കാണ് വൈറസ് ബാധ കണ്ടെത്തിയത്.

Latest News