ചെന്നൈ- തമിഴ്‌നാട്ടില്‍ യുവാവും യുവതിയും ആത്മഹത്യ ചെയ്തതിനു പിന്നില്‍ കുട്ടികളുണ്ടാകില്ലെന്ന ഭയമെന്ന് പോലീസ്. ആത്മഹത്യാ കുറിപ്പില്‍നിന്നാണ് പോലീസിന്റെ നിഗമനം. ചെന്നൈയിലെ മധുരവയലിലാണ് സംഭവം.
കഴിഞ്ഞ ജനുവരിയിലാണ് വീട്ടുകാരുടെ സമ്മതത്തോടെ ഇരുവരും വിവാഹിതരായത്. മധുരവയലിന് അടുത്ത് ആലപ്പാക്കത്ത് ലോഹക്കട നടത്തിവരികയായിരുന്നു തൂത്തുക്കുടി സ്വദേശിയായ 22 കാരന്‍. ഇവര്‍ താമസിച്ചിരുന്ന വീട്ടിലാണ് ഇരുവരെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
ഏറെ ദിവസമായി ഫോണില്‍ വിളിച്ച് കിട്ടാതായപ്പോള്‍ വീട്ടുകാര്‍ നേരിട്ടെത്തി അന്വേഷിക്കുകയായിരുന്നു. വീട്ടില്‍ എത്തിയെങ്കിലും കതക് തുറന്നില്ല. തുടര്‍ന്ന്, പോലീസില്‍ വിവരം അറിയിച്ചു. പോലീസ് സ്ഥലത്ത് എത്തി നടത്തിയ പരിശോധനയിലാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവിടെ നിന്നും ആത്മഹത്യാ കുറിപ്പും ലഭിച്ചു. ലിംഗത്തിന് ഒടിവുണ്ടെന്നും കുട്ടികള്‍ ഉണ്ടാകില്ലെന്നും അതുകൊണ്ട് ആത്മഹത്യ ചെയ്യുന്നുവെന്നുമാണ് കത്തില്‍ എഴുതിയിരിക്കുന്നത്.
തങ്ങളുടെ മരണത്തില്‍ മറ്റാര്‍ക്കും പങ്കില്ലെന്നും ഇരുവരും ഒപ്പിട്ട കത്തില്‍ എഴുതിയിട്ടുണ്ട്.
അതേസമയം, മരിക്കുന്നതിന് മുമ്പ് ഇവര്‍ ഡോക്ടറെ കണ്ടിരുന്നില്ലെന്ന് അന്വേഷണത്തില്‍ വ്യക്തമായി.