Sorry, you need to enable JavaScript to visit this website.

മൊഴികള്‍ ആദ്യമല്ലല്ലോ, കാര്യമാക്കുന്നില്ലെന്ന് ശിവശങ്കര്‍, കൂടുതല്‍ പ്രതികരിക്കാതെ നളിനി നെറ്റോ

തിരുവനന്തപുരം- തനിക്കെതിരെ സ്വപ്ന നടത്തിയ ആരോപണങ്ങളും രഹസ്യ മൊഴിയും കാര്യമാക്കുന്നില്ലെന്ന് ആരോപണവിധേയനായ എം. ശിവശങ്കര്‍.
മുഖ്യമന്ത്രി പിണറായി വിജയന്‍ 2016ല്‍ വിദേശസന്ദര്‍ശനത്തിനിടെ കറന്‍സി കടത്തിയതായും ഈ സമയത്ത് കറന്‍സിയടങ്ങിയ ഒരു ബാഗ് മറന്നതുമായി ബന്ധപ്പെട്ടാണ് ആദ്യമായി ശിവശങ്കറുമായി ബന്ധമുണ്ടാകുന്നതെന്നുമാണ് സ്വപ്നയുടെ വെളിപ്പെടുത്തല്‍.
കള്ളപ്പണക്കേസില്‍ കോടതിയില്‍ രഹസ്യമൊഴി നല്‍കിയ ശേഷമാണ് സ്വപ്ന മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്.
ഇത്തരം ഒരുപാട് മൊഴികള്‍ നേരത്തെ വന്നതല്ലേ എന്ന് ശിവശങ്കര്‍ ചോദിച്ചു.
2016 ല്‍ മുഖ്യമന്ത്രിക്കൊപ്പം ദുബായിലേക്ക് പോയത് ഔദ്യോഗിക യാത്ര മാത്രമായിരുന്നുവെന്ന് നളിനി നെറ്റോ പ്രതികരിച്ചു. ഔദ്യോഗിക യാത്രയാണ് മുഖ്യമന്ത്രിക്കൊപ്പം ദുബായിലേക്ക് നടത്തിയത്. മറ്റൊന്നിനെ കുറിച്ചും തനിക്കറിയില്ലെന്നും കൂടുതല്‍ പ്രതികരിക്കാനില്ലെന്നും അവര്‍ പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയന്‍, ഭാര്യ കമല, മകള്‍ വീണ,  എം ശിവശങ്കര്‍, സെക്രട്ടറി സി എം രവീന്ദ്രന്‍, നളിനി നെറ്റോ ഐഎഎസ്, മുന്‍ മന്ത്രി കെ ടി ജലീല്‍ എന്നിവര്‍ക്കെതിരെയാണ് സ്വപ്നാ സുരേഷിന്റെ ആരോപണം. കോടതിയില്‍ രഹസ്യമൊഴി നല്‍കിയ ശേഷമാണ് സ്വപ്‌ന സുരേഷ് ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചത്.

 

Latest News