ന്യൂദല്‍ഹി- ബഹളവും തര്‍ക്കങ്ങളും മൂലം പാര്‍ലമെന്റ് സമ്മേളനം തുടര്‍ച്ചായായി മുടങ്ങുന്നതു സംബന്ധിച്ച് ഭരണ പ്രതിപക്ഷ കക്ഷികള്‍ വാഗ്വാദം തുടരുന്നതിനിടെ മുടങ്ങിയ ദിവസങ്ങളിലെ പ്രതിഫലം വേണ്ടെന്ന പ്രഖ്യാപനവുമായി ബിജെപി, എന്‍ഡിഎ എംപിമാര്‍ രംഗത്ത്.
എന്‍ഡിഎ അംഗങ്ങള്‍ 23 ദിവസത്തെ ശമ്പളവും അലവന്‍സുകളും വാങ്ങുന്നില്ലെന്ന് പാര്‍ലമെന്ററി കാര്യ മന്ത്രി അനന്ത് കുമാര്‍ അറിയിച്ചു. ഉന്നത എന്‍ഡിഎ നേതാക്കള്‍ യോഗം ചേര്‍ന്നാണ് ഒറ്റക്കെട്ടായി ഈ തീരുമാനമെടുത്തത്. സമ്മേളനം മുടക്കിയതിന്റെ ഉത്തരവാദിത്തം പ്രതിപക്ഷത്തിനാണെന്ന സന്ദേശം നല്‍കാനാണ് ഇതിലൂടെ ശ്രമിക്കുന്നതെന്നും എന്‍ഡിഎ നേതാക്കള്‍ പറയുന്നു. നടപ്പു സമ്മേളനത്തിന്റെ അവസാന ദിവസമായ വെള്ളിയാഴ്ച പാര്‍ലമെന്റ് വളപ്പിലെ മഹാത്മാ ഗാന്ധി പ്രതിമയ്ക്കു സമീപം തങ്ങളുടെ നിലപാടു വ്യക്തമാക്കി എന്‍ഡിഎ എംപിമാര്‍ ഒത്തു ചേരുമെന്നും അവര്‍ പറഞ്ഞു.
സമ്മേളനം തുടങ്ങിയതു മുതല്‍ പാര്‍ലമെന്റിന്റെ ഇരുസഭകളിലും പ്രതിപക്ഷം ബഹളം തുടരുകയാണ്. കോണ്‍ഗ്രസിന്റേത് ജനാധിപത്യ വിരുദ്ധ പ്രവര്‍ത്തനാണെന്നും അനന്ത് കുമാര്‍ ആരോപിച്ചു.