തലശ്ശേരി- തലശ്ശേരിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ ഇതരസംസ്ഥാന തൊഴിലാളി അറസ്റ്റില്‍. കാട്മണ്ഡു സ്വദേശി രാഹുല്‍ തമാം(21) ആണ് അറസ്റ്റിലായത്.
വയറുവേദനയെ തുടര്‍ന്ന് ഡോക്ടറെ സമീപിച്ചപ്പോഴാണ് 15 കാരി ഗര്‍ഭിണിയാണെന്ന് അറിയുന്നത്. തുടര്‍ന്ന് തലശ്ശേരി ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ തലശ്ശേരി പോലീസ് പോക്‌സോ വകുപ്പ് പ്രകാരം കേസെടുക്കുകയായിരുന്നു.
നേപ്പാള്‍ സ്വദേശിനിയായ പെണ്‍കുട്ടി ബന്ധുക്കള്‍ക്കൊപ്പം തലശ്ശേരിയിലെ ക്വാര്‍ട്ടേഴ്‌സില്‍ താമസിച്ച് വരുന്നതിനിടെയാണ് പീഡനത്തിനിരയായത്. തലശ്ശേരിയിലെ ഷവര്‍മ്മ കടയിലെ ജീവനക്കാരനായ പ്രതിയും പെണ്‍കുട്ടി താമസിക്കുന്ന ക്വാര്‍ട്ടേഴ്‌സില്‍ തന്നെയാണ് താമസം. ഇതിനിടെയാണ് പെണ്‍കുട്ടിയെ നിരവധി തവണ രാഹുല്‍ തമാം പീഡിപ്പിച്ചത.് തലശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.