VIDEO ഭക്ഷ്യവസ്തുക്കള്‍ കയറ്റിയ ലോറി മോഷ്ടിച്ചു; പിന്തുടര്‍ന്ന് പിടികൂടി

റിയാദ് - ഭക്ഷ്യവസ്തുക്കള്‍ വഹിച്ച ലോറി മോഷ്ടിച്ച് രക്ഷപ്പെട്ട സൗദി യുവാവിനെ റിയാദ് പ്രവിശ്യയില്‍ നിന്ന് ഹൈവേ സുരക്ഷാ സേന അറസ്റ്റ് ചെയ്തു. പെട്രോള്‍ ബങ്കില്‍ ഓഫാക്കാതെ നിര്‍ത്തി ഡ്രൈവര്‍ പുറത്തിറങ്ങിയ തക്കത്തിലാണ് യുവാവ് ലോറി തട്ടിയെടുത്ത് രക്ഷപ്പെട്ടത്.
റിയാദ് എക്‌സ്പ്രസ്‌വേയില്‍ ഖുവൈഇയയിലെ അല്‍ജലയില്‍ വെച്ച് മൂന്നു കാറുകളില്‍ പ്രതി ഓടിച്ച ലോറി ഇടിക്കുകയും യുവാവ് എതിര്‍ ദിശയില്‍ ലോറി ഓടിക്കുകയും ചെയ്തു. ഹൈവേ സുരക്ഷാ സേന വിടാതെ പിന്തുടര്‍ന്ന് മരുഭൂപ്രദേശത്തു വെച്ചാണ് ഡ്രൈവറെ അവസാനം അറസ്റ്റ് ചെയ്തത്. നിയമാനുസൃത നടപടികള്‍ പൂര്‍ത്തിയാക്കി പ്രതിക്കെതിരായ കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

 

Latest News