Sorry, you need to enable JavaScript to visit this website.
Monday , August   15, 2022
Monday , August   15, 2022

സൗദിയില്‍ പ്രതിദിന കോവിഡ് കേസുകളില്‍ വന്‍ വര്‍ധന; രണ്ടു മരണം

റിയാദ് - സൗദിയില്‍ പ്രതിദിന കോവിഡ് കേസുകളില്‍ ഗണ്യമായ വര്‍ധന. ഇരുപത്തിനാലു മണിക്കൂറിനിടെ രാജ്യത്ത് 967 പേര്‍ക്ക് കൊറോണബാധ സ്ഥിരീകരിക്കുകയും 663 പേര്‍ രോഗമുക്തി നേടുകയും രണ്ടു കൊറോണ രോഗികള്‍ മരിക്കുകയും ചെയ്തു. ഗുരുതരാവസ്ഥയില്‍ ചികിത്സയിലുള്ള രോഗികളുടെ എണ്ണം 102 ആയി ഉയര്‍ന്നിട്ടുമുണ്ട്.
ഇരുപത്തിനാലു മണിക്കൂറിനിടെ ഏറ്റവും കൂടുതല്‍ പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത് റിയാദിലാണ്. ഇവിടെ 317 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ജിദ്ദയില്‍ 164 ഉം ദമാമില്‍ 93 ഉം മക്കയില്‍ 43 ഉം മദീനയില്‍ 27 ഉം തായിഫില്‍ 26 ഉം ദഹ്‌റാനില്‍ 26 ഉം അബഹയില്‍ 24 ഉം ഹുഫൂഫില്‍ 23 ഉം അല്‍ബാഹയില്‍ 14 ഉം ജുബൈലില്‍ 13 ഉം ജിസാനില്‍ 11 ഉം അല്‍ഖര്‍ജില്‍ 11 ഉം പേര്‍ക്കും ഇരുപത്തിനാലു മണിക്കൂറിനിടെ കൊറോണബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

 

Latest News