Sorry, you need to enable JavaScript to visit this website.

സ്ത്രീകള്‍ക്ക് മാത്രമായി നാല് ഹജ് വിമാനങ്ങള്‍, മെഹ്‌റമില്ലാതെ 1508 വനിതകള്‍

നെടുമ്പാശ്ശേരി- കേരള സംസ്ഥാന ഹജ് കമ്മിറ്റി മുഖേന ഈ വര്‍ഷത്തെ ഹജ് തീര്‍ഥാടനത്തിനു പുറപ്പെടുന്ന സ്ത്രീകള്‍ക്കു പ്രത്യേകമായി  ബുധനാഴ്ച മുതല്‍ വെള്ളിയാഴ്ച വരെ നാല് വിമാനങ്ങള്‍ സര്‍വീസ് നടത്തും.
ലേഡീസ് വിത്തൗട്ട് മെഹ്‌റം വിഭാഗത്തില്‍പെട്ട തീര്‍ത്ഥാടകരാണ് ഈ ദിവസങ്ങളില്‍  യാത്രയാവുന്നത്.

ബുധന്‍  രാവിലെ 7.30 നു പുറപ്പെടുന്ന എസ് വി 5311 വിമാനത്തിലും രാത്രി 10.30 നു പുറപ്പെടുന്ന എസ് വി 5715 നമ്പര്‍ വിമാനത്തിലും  വ്യാഴം  ഉച്ചക്ക് ശേഷം 2.50 നു പുറപ്പെടുന്ന എസ് വി 5753 വിമാനത്തിലും വെള്ളിയാഴ്ച  രാവിലെ 6.10 നു പുറപ്പെടുന്ന എസ് വി 5745 നമ്പര്‍ വിമാനത്തിലുമാണ് 1508 സ്ത്രീ തീര്‍ത്ഥാടകരുടെ യാത്ര. ഇവരുടെ കൂടെ യാത്രയാവുന്നതും വനിതാ വളണ്ടിയര്‍മാരാണ്.

ബുധനാഴ്ച പുറപ്പെടുന്ന രണ്ട് വിമാനങ്ങളിലെ തീര്‍ത്ഥാടകര്‍ ഇന്ന് ക്യാമ്പില്‍ റിപ്പോര്‍ട്ട് ചെയ്തു. ഇവര്‍ക്കുള്ള മെനിഞ്ചൈറ്റിസ് വാക്‌സിനേഷന്‍, രേഖകളുടെ കൈമാറ്റം എന്നിവ നാളെ  നടക്കും. വരും ദിവസങ്ങളില്‍ കൂടുതലായി വനിതാ തീര്‍ത്ഥാടകര്‍ പുറപ്പെടുന്നതിനാല്‍ ക്യാമ്പില്‍ ഇവര്‍ക്കാവശ്യമായ കുടുതല്‍ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. താമസം, ഭക്ഷണം, നിസ്‌കാരം, പ്രാഥമികാവശ്യങ്ങള്‍ തുടങ്ങിയവക്കാവശ്യമായ പ്രത്യേക ക്രമീകരണമാണ് ക്യാമ്പില്‍ ഒരുക്കിയിട്ടുള്ളത്. ഇതിനായി കുടുതല്‍ വനിതാ വളണ്ടിയര്‍മാരും സേവനത്തിനുണ്ടാവും.

 

Latest News