സംസ്ഥാന വ്യവസായ, വാണിജ്യ വകുപ്പ് ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബർ ഓഫ് കൊമേഴ്‌സ് ആന്റ് ഇൻഡസ്ട്രി(ഫിക്കി)യുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന കേരള ബിസിനസ് ടു ബിസിനസ് മീറ്റ് വ്യാപാർ 2022 ജൂൺ 16 മുതൽ 18 വരെ കലൂർ ജവാഹർലാൽ നെഹ്‌റു സ്‌റ്റേഡിയം ഗ്രൗണ്ടിൽ നടക്കും. സംസ്ഥാനത്തെ ലഘു, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ ഉൽപന്നങ്ങൾക്ക് ദേശീയ തലത്തിലും വിദേശ വിപണിയിലും വിപണി സാധ്യത ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് കേരള ബി ടു ബി സംഘടിപ്പിക്കുന്നത്. സംസ്ഥാനത്തിന് പുറത്ത് നിന്ന് വരുന്നവർക്ക് കേരളത്തിലെ ഉൽപന്നങ്ങൾ പരിചയപ്പെടുവാനും സംരംഭകരുമായി വാണിജ്യ കൂടിക്കാഴ്ച നടത്താനും അവസരമുണ്ട്. ഭക്ഷ്യ സംസ്‌കരണം, ഹാൻഡ്‌ലൂം ആൻഡ് ടെക്‌സ്റ്റൈൽസ്, റബർ, കയർ, ആയുർവേദ, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സ്, ഹാന്റിക്രാഫ്ട് മേഖലകളിലെ എസ് എം ഇ സംരംഭകർ തങ്ങളുടെ ഉൽപന്നങ്ങൾ പരിചയപ്പെടുത്തും. ബയർമാർക്ക് ഇവരുമായി വ്യക്തിഗത വാണിജ്യ കൂടിക്കാഴ്ച നടത്താം. വ്യാപാർ റജിസ്‌ട്രേഷൻ ലിങ്ക്: htthp://kbm2022sb.ketlron.org/public/index.php/buyer
കൂടുതൽ വിവരങ്ങൾക്കായി ഫിക്കി കേരള സ്‌റ്റേറ്റ് കൗൺസിൽ ഓഫീസുമായി ബന്ധപ്പെടാം. +91 484 4058041/42, . 9746903555.