ബെംഗളൂരു- രണ്ടാം ഭാര്യയുടെ 13 വയസ്സായ മകളേയും ഭാര്യയുടെ സഹോദരിയേയും ലൈംഗികമായി ചൂഷണം ചെയ്‌തെന്ന പരാതിയില്‍ കര്‍ണാടകയില്‍ പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ക്കെതിരെ കേസ്. രണ്ടാം ഭാര്യ ബെംഗളൂരുവിലെ ജെസി നഗര്‍ പോലീസ് സ്‌റ്റേഷനിലാണ് എസ്.ഐക്കെതിരെ പരാതി നല്‍കിയത്.
കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ തടയുന്ന പോക്‌സോയും ബലാത്സംഗ കുറ്റവും ചുമത്തിയാണ് പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നതെന്ന് പോലീസ് അറിയിച്ചു. പ്രതിയായ ഭര്‍ത്താവ് തന്നെ പ്രകൃതിവിരുദ്ധ ലൈംഗികതയ്ക്ക് നിര്‍ബന്ധിച്ചതായും പരാതിക്കാരി ആരോപിച്ചു.
ആദ്യ ഭര്‍ത്താവിനെതിരെ പരാതി നല്‍കാന്‍ പോലീസ് സ്‌റ്റേഷനില്‍ എത്തിയപ്പോഴാണ് പ്രതിയായ സബ് ഇന്‍സ്‌പെക്ടറെ യുവതി ആദ്യമായി കാണുന്നത്.
തനിക്കെതിരെ ആദ്യഭാര്യ ഉന്നയിച്ച ആരോപണങ്ങളുമായി ബന്ധപ്പെട്ട് മൊഴി രേഖപ്പെടുത്താന്‍ സബ് ഇന്‍സ്‌പെക്ടറും വനിതാ പോലീസ് സ്‌റ്റേഷനില്‍ എത്തിയിരുന്നു. പരിചയപ്പെട്ട ഇരുവരും മുന്‍ പങ്കാളികളുമായി വിവാഹമോചനം നേടിയ ശേഷം വിവാഹിതരായി.
വിവാഹം കഴിഞ്ഞ് ആദ്യ ദിവസങ്ങളില്‍ ദമ്പതികള്‍ യോജിപ്പോടെയാണ് കഴിഞ്ഞിരുന്നതെന്നും പിന്നീട് ബന്ധം വഷളായെന്നും യുവതി പരാതിയില്‍ പറയുന്നു. പോലീസ് സൂപ്രണ്ട് ഓഫീസില്‍ ഡെപ്യൂട്ടേഷനില്‍ സേവനമനുഷ്ഠിക്കുന്ന ഉദ്യോഗസ്ഥനാണ് പ്രതി.