നിയന്ത്രണംവിട്ട കാര്‍ ഇടിച്ച്  ബൈക്ക് യാത്രക്കാരന്‍ മരിച്ചു

മാനന്തവാടി-നിയന്ത്രണം വിട്ട കാര്‍ രണ്ടു ബൈക്കിലും ഒരു സ്‌കൂട്ടറിലും ഇടിച്ചു. ബൈക്ക് യാത്രക്കാരില്‍ ഒരാള്‍ മരിച്ചു. കാറില്‍ ഉണ്ടായിരുന്നവരടക്കം അഞ്ചു പേര്‍ക്കു പരിക്കേറ്റു. പനമരം കൈതക്കലില്‍ തിങ്കളാഴ്ച രാവിലെയാണ് അപകടം.
ബൈക്ക് യാത്രക്കാരന്‍ കൈതക്കല്‍ കരിമ്പനയ്ക്കല്‍ സുനിലാണ്(38) മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ വൈകാതെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പരിക്കേറ്റ സ്‌കൂട്ടര്‍ യാത്രികന്‍ കൈതയ്ക്കല്‍ ഉവൈസ്(34), കാര്‍ യാത്രക്കാരായ കൊണ്ടോട്ടി കരിമനത്ത് ബഷീര്‍(32), അബൂബക്കര്‍(80), മുബഷിറ(18), ആമിന(80) എന്നിവര്‍ മാനന്തവാടി ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. കൊണ്ടോട്ടിയില്‍നിന്നു മാനന്തവാടി ഭാഗത്തേക്കു വരികയായിരുന്നു കാര്‍.
 

Latest News