ഉത്തരാഖണ്ഡില്‍ തീര്‍ഥാടകരുടെ ബസ് മറിഞ്ഞ് 25 മരണം

ഉത്തരകാശി- ഉത്തരാഖണ്ഡില്‍ തീര്‍ഥാടകരുമായി  പോയ ബസ് മലയിടുക്കിലേക്കു മറിഞ്ഞ് 25 പേര്‍ മരിച്ചു. മൂന്നു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ആകെ 28 പേരാണ് ബസില്‍ ഉണ്ടായിരുന്നത്.
മധ്യപ്രദേശിലെ പന്നയില്‍നിന്ന് ഉത്തരകാശിയിലെ യമുനോത്രി ക്ഷേത്രത്തിലേക്ക് തീര്‍ഥാടകരുമായി പോയ ബസാണ് മറിഞ്ഞത്. എന്‍എച്ച് 94 ല്‍ റിഖാവു ഘട്ടിന് സമീപമാണ് അപകടമെന്ന് ഉത്തരകാശി ദുരന്തനിവാരണ സേന അറിയിച്ചു.
മരിച്ചവരുടെ ബന്ധുക്കള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോഡി രണ്ട് ലക്ഷം രൂപയും മധ്യപ്രദേശ് സര്‍ക്കാര്‍ അഞ്ച് ലക്ഷം രൂപയും ധനസഹായം പ്രഖ്യാപിച്ചു. പരിക്കേറ്റവര്‍ക്ക് 50,000 രൂപ ധനസഹായം നല്‍കും. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മുഖ്യമന്ത്രിയുമായി സംസാരിച്ചു. രക്ഷാപ്രവര്‍ത്തനത്തിന്റെ ഏകോപനത്തിനായി മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ ഡെറാഡൂണിലേക്ക് പുറപ്പെട്ടു.

 

Latest News