സ്ത്രീ വിരുദ്ധ നിലപാടെടുക്കുന്ന സംഘടനയെ അമ്മ എന്ന് വിളിക്കാനാവില്ല- നടന്‍ ഹരീഷ് പേരടി

കോഴിക്കോട്- സ്ത്രീ വിരുദ്ധ നിലപാടെടുക്കുന്ന സംഘടനയെ അമ്മ എന്ന് വിളിക്കാനാവില്ലെന്ന് നടന്‍ ഹരീഷ് പേരടി ഫെയ്‌സ് ബുക്കില്‍ കുറിച്ചു.
ഇന്നലെ എ.എം.എം.എയുടെ ജനറല്‍ സെക്രട്ടറി ഇടവേള ബാബു എന്നെ വിളിച്ചിരുന്നു. അവരുടെ എക്‌സിക്യൂട്ടീവ് മീറ്റിംഗില്‍ എന്റെ രാജി ചര്‍ച്ച ചെയ്തിരുന്നു എന്നും രാജിയില്‍ മാറ്റമുണ്ടോ എന്നുമറിയാന്‍. വിജയ് ബാബു സ്വയം ഒഴിഞ്ഞു പോയതാണെന്ന പത്രക്കുറിപ്പ് അയാളെ സംഘടന പുറത്താക്കിയാതാണെന്ന തിരുത്തലുകള്‍ക്ക് തയാറുണ്ടോ എന്ന് ഞാനും ചോദിച്ചു. വിജയ്ബാബുവിനെ പുറത്താക്കുന്ന പ്രശ്‌നമേയില്ലെന്നും ഐ.സി കമ്മിറ്റി ചാടിപ്പിടിച്ച് നിലപാടെടുത്തതാണെന്നും ബാബു പ്രഖ്യാപിച്ചു. സംഘടനയെ അമ്മ എന്ന് വിളിക്കാതെ എ.എം.എം.എ. എന്ന് വിളിച്ചതിന് വിശദീകരണം തരേണ്ടി വരുമെന്ന് ബാബു പറഞ്ഞു. ക്വിറ്റ് ഇന്ത്യാ സമരത്തില്‍ പങ്കെടുത്ത, സ്വാതന്ത്ര്യസമര പെന്‍ഷന്‍ വാങ്ങാന്‍ പോകാത്ത ഒരു സ്വാതന്ത്ര്യ സമര പോരാളിയുടെ മകനാണ് ഞാന്‍. അമ്മ എന്നത് മലയാളത്തിലെ മനോഹരമായ പദങ്ങളിലൊന്നാണ്. ഇത്രയും സ്ത്രീ വിരുദ്ധ നിലപാടുകള്‍ എടുക്കുന്ന ആളുകളെ സംരക്ഷിക്കുന്ന ഒരു സംഘടനയെ അമ്മ എന്ന് സംബോധന ചെയ്യാന്‍ അമ്മ മലയാളം അനുവദിക്കുന്നില്ല. എന്റെ രാജി എത്രയും പെട്ടന്ന് അംഗീകരിക്കുക. ഞാനും നിങ്ങളും രണ്ട് ദിശയിലാണ്- ഫെയ്‌സ് ബുക്ക് കുറിപ്പില്‍ പറഞ്ഞു.

 

Latest News