ഭാര്യയുടെ വല്യമ്മയെ പീഡിപ്പിച്ച 57 കാരൻ റിമാൻഡിൽ

പത്തനംതിട്ട-  വയോധികയെ പലതവണ ബലാത്സംഗം ചെയ്തയാള്‍ അറസ്റ്റില്‍. കോന്നി സ്വദേശി മുരുപ്പേല്‍ ശിവദാസന്‍ (57) ആണ്  പിടിയിലായത്. ഭാര്യയുടെ വല്യമ്മയായ 85 കാരിയെയാണ് വീട്ടിലെ കിടപ്പുമുറിയിൽ പീഡിപ്പിച്ചത്. 

വയറുവേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ഐസിഡിഎസ് സൂപ്പര്‍വൈസറോട് വയോധിക സംഭവം പറഞ്ഞതിന് പിന്നാലെയാണ് ഇക്കാര്യം പുറത്തുവന്നത്. വാര്‍ദ്ധക്യസഹജമായ അവശതകള്‍ അലട്ടിയ വയോധിക പ്രതിയുടെ കുടുംബത്തിനൊപ്പം കഴിഞ്ഞുവരികയായിരുന്നു. മേയ് 10നും 15നുമിടയില്‍ മൂന്നു ദിവസങ്ങളിലായാണ് പീഡിപ്പിച്ചത്. 

വെള്ളിയാഴ്ച വൈകിട്ടാണ് ശിവദാസനെ കസ്റ്റഡിയിലെടുത്തത്. വിശദമായ ചോദ്യം ചെയ്യലിൽ  കുറ്റം സമ്മതിച്ച ഇയാളെ   കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Latest News