പതിനഞ്ചുകാരിയെ പലതവണ പീഡിപ്പിച്ച അധ്യാപകൻ അറസ്റ്റിൽ

മലപ്പുറം- സ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസില്‍ അധ്യാപകന്‍ അറസ്റ്റില്‍. മേപ്പാടം സ്വദേശി അബ്ദുസലാമാണ് അറസ്റ്റിലായത്. 15കാരിയാണ് സ്വകാര്യ സ്‌കൂളിലെ അധ്യാപകനെതിരെ പരാതി നല്‍കിയത്. 57കാരനായ അധ്യാപകന്‍ പലതവണ ലൈംഗികമായി പീഡിപ്പിച്ചെന്ന് പെണ്‍കുട്ടി  മൊഴി നല്‍കി. പോക്സോ ചുമത്തിയാണ് അധ്യാപകനെ അറസ്റ്റ് ചെയ്തത്.

.ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരുടെ സഹായത്തോടെയാണ് പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയത്. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.

Latest News