Sorry, you need to enable JavaScript to visit this website.

ഇ.എഫ്.എല്‍: സുപ്രീംകോടതി ഉത്തരവില്‍ ഇളവ്  തേടി കേന്ദ്രത്തെ സമീപിക്കും-  മുഖ്യമന്ത്രി

തിരുവനന്തപുരം- സംരക്ഷിത വനമേഖലയ്ക്ക് ചുറ്റും ഒരു കിലോമീറ്റര്‍ പരിസ്ഥിതി ലോല മേഖലയാക്കിയ സുപ്രീംകോടതി ഉത്തരവില്‍ ഇളവ് തേടി കേന്ദ്രത്തെ സമീപിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഉത്തരവിനെതിരെ സുപ്രീംകോടതിയില്‍ നിയമ പോരാട്ടം നടത്തും. ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലം പരിസ്ഥിതി ലോലമാക്കരുതെന്നാണ് സര്‍ക്കാര്‍ നിലപാട്. ജനവാസകേന്ദ്രങ്ങളില്‍ താമസിക്കുന്നവര്‍ക്കൊപ്പമാണ് സര്‍ക്കാരെന്നും മുഖ്യമന്ത്രി പറഞ്ഞു. സുപ്രീംകോടതി ഉത്തരവില്‍ വിളിച്ചുചേര്‍ത്ത ഉന്നതതലയോഗത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. വിഷയത്തില്‍ നിയമപരമായി ഇടപെടുമെന്ന് വനംമന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു. സുപ്രീംകോടതിയിലെ കേരളത്തിന്റെ സ്റ്റാന്‍ഡിങ് കൗണ്‍സിലുമായും എജിയുമായും ചര്‍ച്ച നടത്തും. ജനവാസമേഖലകളെ പരിസ്ഥിതി ലോല മേഖലയില്‍ നിന്ന് ഒഴിവാക്കണമെന്നാണ് സര്‍ക്കാര്‍ നിലപാടെന്നും എ കെ ശശീന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു.
സുപ്രീംകോടതി വിധി രാഷ്ട്രീയമായി കൈകാര്യം ചെയ്യാന്‍ സാധിക്കില്ല. നിയമത്തിന്റെ വഴിയിലൂടെ മാത്രമേ സഞ്ചരിക്കാന്‍ കഴിയൂ. ഇതിന്റെ ഭാഗമായി സുപ്രീംകോടതിയിലെ കേരളത്തിന്റെ സ്റ്റാന്‍ഡിങ് കോണ്‍സലുമായും എജിയുമായും ചര്‍ച്ച നടത്തും. വിഷയത്തില്‍ സര്‍ക്കാരിന് പ്രഖ്യാപിത നിലപാടുണ്ട്. ജനവാസമേഖലകളെ പരിസ്ഥിതി ലോല മേഖലയില്‍ നിന്ന് ഒഴിവാക്കണമെന്നാണ് സര്‍ക്കാര്‍ നിലപാടെന്നും മന്ത്രി പറഞ്ഞു.
 

Latest News