ഇന്ത്യയില്‍ കോവിഡ് കേസുകള്‍ കുതിക്കുന്നു,  24 മണിക്കൂറിനിടെ 4270 പേര്‍ക്ക് രോഗം 

ന്യൂദല്‍ഹി- ഇന്ത്യയില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു.  24 മണിക്കൂറിനിടെ 4270 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ മണിക്കൂറുകളില്‍ 15 പേര്‍ കോവിഡ് ബാധിച്ച് മരിച്ചതായും സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.
മഹാരാഷ്ട്ര, കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ കോവിഡ് കേസുകള്‍ ഉയരുന്നതാണ് മൊത്തത്തില്‍ പ്രതിഫലിച്ചത്. മഹാരാഷ്ട്രയിലും കേരളത്തിലും ഇന്നലെ ആയിരത്തിന് മുകളിലാണ് കോവിഡ് ബാധിതര്‍. മഹാരാഷ്ട്രയില്‍ 1357 പേര്‍ക്കാണ് പുതുതായി കോവിഡ് ബാധിച്ചത്. കേരളത്തില്‍ 1500 കടന്നു. ഒരു ഇടവേളയ്ക്ക് ശേഷം കേരളത്തില്‍ ടിപിആര്‍ പത്തിന് മുകളില്‍ എത്തിയത് ആശങ്ക വര്‍ധിപ്പിച്ചു.
കേരളം ഉള്‍പ്പെടെ അഞ്ചുസംസ്ഥാനങ്ങള്‍ക്ക് ആശങ്ക അറിയിച്ച് കേന്ദ്രം കഴിഞ്ഞദിവസം കത്തയച്ചിരുന്നു.  കോവിഡ് പ്രതിരോധത്തിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദേശിച്ച് കൊണ്ടായിരുന്നു കത്ത്.
 

Latest News