Sorry, you need to enable JavaScript to visit this website.

ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന്റെ  നിരോധനം 30നകം നടപ്പാക്കണമെന്ന് കേന്ദ്രം

ന്യൂദല്‍ഹി-പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കുകളുടെ നിരോധനം ജൂണ്‍ 30 നകം നടപ്പാക്കാന്‍ കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് രാജ്യവ്യാപകമായി നടപ്പാക്കുന്ന ക്ലീന്‍ ആന്‍ഡ് ഗ്രീന്‍ ക്യാംപെയ്‌നിന്റെ ഭാഗമായാണ് നഗരകാര്യ മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് മാര്‍ഗ നിര്‍ദേശം നല്‍കിയത്.
നഗര മേഖലകളില്‍ പ്ലാസ്റ്റിക് കൂടുതലായി തള്ളുന്ന ഹോട്ട് സ്‌പോട്ടുകള്‍ കണ്ടെത്തി നടപടികള്‍ സ്വീകരിക്കണം. രാജ്യത്തെ നാലായിരത്തിഎഴുന്നൂറ്റിനാല് നഗര തദ്ദേശ സ്ഥാപനങ്ങള്‍ ഇതിനോടകം ഒറ്റത്തവണ പ്ലാസ്റ്റിക് നിരോധനം നടപ്പാക്കാന്‍ ഉത്തരവിട്ടിട്ടുണ്ട്. ബാക്കി 2100 തദ്ദേശ സ്ഥാപനങ്ങള്‍ ഇത് നടപ്പാക്കുന്നുണ്ടെന്ന് സംസ്ഥാനങ്ങള്‍ ഉറപ്പാക്കണം. മിന്നല്‍ പരിശോധനകള്‍ നടത്തിയും, പിഴ ചുമത്തിയും നടപടികള്‍ കര്‍ശനമാക്കണമെന്നും കേന്ദ്രം നല്‍കിയ വിശദമായ മാര്‍ഗ നിര്‍ദേശങ്ങളിലുണ്ട്.
 

Latest News