ഹജ് സീസണ്‍ ലോഗോ പുറത്തിറക്കി

റിയാദ്- ഹജ് സീസണിന്റെ അടയാളമായി ഉപയോഗിക്കാനുള്ള ലോഗോയും പ്രമേയവും സൗദി ഗസര്‍ക്കാരിന്റെ കമ്മ്യൂണിക്കേഷന്‍ സെന്റര്‍ പുറത്തിറക്കി. സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കും ഹജുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന സ്വകാര്യ സ്ഥാപനങ്ങള്‍ക്കും ഹജ് സീസണില്‍ ഉപയോഗിക്കാനായാണ് ഇവ തയാറാക്കിയിരിക്കുന്നത്. ഹജിനെ പ്രതിനിധീകരിക്കുന്ന ദൃശ്യ-ശ്രാവ്യ രീതിയിലുള്ള അടയാളങ്ങളാണ് പുറത്തിറക്കിയത്. ഒപ്പം  'ബിസലാമിന്‍ അമിനീന്‍' നിര്‍ഭയത്തോടെ പ്രവേശിക്കു എന്ന വാക്യവുമുണ്ട്.  ലോഗോയില്‍  പച്ച നിറത്തിലുള്ള നാലു വൃത്തങ്ങളാണുള്ളത്. മധ്യത്തില്‍ വിശുദ്ധ കഅ്ബയെ പ്രതിനിധീകരിക്കുന്ന കറുത്ത നിറത്തിലുള്ള ഒരു ചതുരവുമുണ്ട്. കഅ്ബക്കും ചുറ്റുമുള്ള ത്വവാഫിനെ അന്വര്‍ത്ഥമാക്കുന്നതാണിത്. പച്ച നിറം സുരക്ഷയേയും ആരോഗ്യത്തേയുമാണ് സൂചിപ്പിക്കുന്നത്. ഹജുമായി ബന്ധപ്പെട്ടു നിര്‍ദേശങ്ങള്‍ നല്‍കാനുള്ള സര്‍ക്കാര്‍ ഗൈഡിലും മറ്റു വസ്തുക്കളിലും ഈ ലോഗോയുണ്ടാവും.

 

Latest News