പതിനേഴുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; നാല് യുവാക്കള്‍ അറസ്റ്റില്‍

ഇടുക്കി- പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ നാലുപേര്‍ അറസ്റ്റില്‍. ഉപ്പുതറ ലോണ്‍ട്രി കടുവിനാല്‍ അഖില്‍ രാധാകൃഷ്ണന്‍, വൃന്ദാവനില്‍ അനന്തുരാജന്‍, കാഞ്ചിയാര്‍ കക്കാട്ടുകട ചീങ്കല്ലേല്‍ വിഷ്ണു ബിജു, കരിന്തരുവി കാപ്പിക്കാട് ലയത്തില്‍ കിരണ്‍ വനരാജന്‍ എന്നിവരെയാണ് ഉപ്പുതറ പോലീസ് പിടികൂടിയത്.
2021 ഒക്ടോബര്‍ മുതല്‍ 2022 ഏപ്രില്‍ വരെയുള്ള കാലയളവിലാണ് പ്രതികള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു. മൊബൈല്‍ ഫോണിലൂടെയും സാമൂഹിക മാധ്യമങ്ങളിലൂടെയുമാണ് പ്രതികള്‍ 17 കാരിയുമായി അടുപ്പം സ്ഥാപിച്ചത്. തുടര്‍ന്ന് 2021 ഒക്ടോബര്‍ മുതല്‍ 2022 ഏപ്രില്‍ വരെ വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.

പീഡനത്തിനിരയായ പെണ്‍കുട്ടി അടുത്തിടെ ഗര്‍ഭിണിയായി. ഇക്കാര്യം 17 കാരി യുവാക്കളെ അറിയിച്ചതോടെ ഇവര്‍ ഒഴിഞ്ഞുമാറി. തുടര്‍ന്നാണ് പെണ്‍കുട്ടി പോലീസില്‍ പരാതി നല്‍കിയത്. അറസ്റ്റിലായ നാലു പതികളെയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഉപ്പുതറ സി.ഐ ബാബുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അന്വേഷണം നടത്തി പ്രതികളെ അറസ്റ്റ് ചെയ്തത്.

 

Latest News