കൊട്ടാരക്കരയിലും ഭക്ഷ്യ വിഷബാധ: നാല് കുട്ടികള്‍ ആശുപത്രിയില്‍

കൊല്ലം- കായംകുളത്തിന് പിന്നാലെ കൊട്ടാരക്കരയിലും ഭക്ഷ്യ വിഷബാധയേറ്റ് കുട്ടികള്‍ ആശുപത്രിയില്‍. കൊട്ടാരക്കര കല്ലുവാതുക്കലില്‍ അങ്കണവാടിയിലെ നാല് കുട്ടികളെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

അങ്കണവാടിയില്‍നിന്ന് ഭക്ഷണം കഴിച്ച നാലുകുട്ടികളാണ് ആശുപത്രിയില്‍ ചികിത്സ തേടിയത്. വെള്ളിയാഴ്ച വൈകിട്ടോടെ അങ്കണവാടിയില്‍നിന്ന് വീട്ടിലെത്തിയ കുട്ടികളെ ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. വെള്ളിയാഴ്ച പകല്‍ അങ്കണവാടിയില്‍നിന്ന് വിതരണം ചെയ്ത ഭക്ഷണം മാത്രമേ കഴിച്ചിട്ടുള്ളൂവെന്നാണ് കുട്ടികള്‍ പറയുന്നത്. തുടര്‍ന്ന് രക്ഷിതാക്കള്‍ നടത്തിയ പരിശോധനയില്‍ അങ്കണവാടിയില്‍നിന്ന് പുഴുവരിച്ച ിലയില്‍ അരിയും കണ്ടെത്തി. സംഭവത്തില്‍ പരാതി ഉയര്‍ന്നതോടെ നഗരസഭ അധികൃതരും ആരോഗ്യവകുപ്പും അങ്കണവാടിയിലെത്തി പരിശോധന നടത്തി.

 

Latest News