പാലക്കാട്- എലപ്പുള്ളിയിൽ 16കാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 13 വര്‍ഷം കഠിന തടവും 1,25,000 രൂപ പിഴയും. പെരുവെമ്പ് തണ്ണിശ്ശേരി സ്വദേശി വിജയിയെയാണ് (26) പാലക്കാട് ഫാസ്റ്റ് ട്രാക്ക് സ്‌പെഷല്‍ കോടതി ശിക്ഷ വിധിച്ചത്.
പിഴ തുക ഇരക്ക് നല്‍കിയില്ലെങ്കില്‍ രണ്ടരവര്‍ഷം അധികതടവ് അനുഭവിക്കണം. 2019 മാര്‍ച്ചിലാണ് കേസിനാസ്പദമായ സംഭവം. ഈ കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതി 2021ല്‍ സമാനമായ മറ്റൊരു സംഭവത്തിലും ആലത്തൂര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ റിമാന്‍ഡില്‍ കഴിഞ്ഞിട്ടുണ്ട്. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. ടി. ശോഭന ഹാജരായി.