Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ആദ്യഹജ് സംഘത്തിന് പ്രാർഥനയോടെ യാത്രയയപ്പ്, സംഘത്തിൽ 377 ഹാജിമാർ

നെടുമ്പാശ്ശേരി- സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഈ വർഷത്തെ ഹജജ് കർമ്മത്തിനു പുറപ്പെടുന്ന ആദ്യ സംഘം യാത്രയായി . കൊച്ചി അന്താരാഷ്ട്ര വിമാനതാവളത്തിൽനിന്ന് രാവിലെ 08.30 ന് സൗദി എയര്‍ലൈന്‍സിന്റെ എസ് വി 5747  വിമാനത്തില്‍ 377 തീര്‍ത്ഥാടകരാണ് യാത്രയായത്. ഇതിൽ 181 പുരുഷന്മാരും 196 സ്ത്രീകളുമാണുള്ളത് ആദ്യ വിമാനത്തിന്റെ ഫ്‌ളാഗ് ഓഫ് സംസ്ഥാന ഹജ്ജ് കാര്യ മന്ത്രി വി അബ്ദുറഹ്മാൻ നിർവ്വഹിച്ചു.


 പുലർച്ചെ നടന്ന യാത്രയയപ്പ് പ്രാർത്ഥന സംഗമത്തിനു ശേഷം ഹാജിമാരെ പ്രത്യേക വാഹനത്തിൽ എയർപോർട്ടിൽ എത്തിച്ചു. എയർപോർട്ടിൽ എത്തിയ ഹാജിമാരെ സിയാൽ അധികൃതർ, സി ഐ എസ് എഫ്, സഊദി എയർലൈൻസ് തുടങ്ങിയവർ ചേർന്നു സ്വീകരിച്ചു.


ഫ്ലാഗ് ഓഫ് ചടങ്ങിൽ  സംസ്ഥാന തുറമുഖ വകുപ്പ് മന്ത്രി അഹ്മദ് ദേവർകോവിൽ, കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയർമാൻ എ പി അബ്ദുല്ലക്കുട്ടി, സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസി, അൻവർ സാദത്ത് എം എൽ എ, ജില്ലാ കലക്ടർ ജാഫർ മാലിക് ഐ എ എസ്, കേന്ദ്ര ഹജ്ജ് കമ്മിറ്റി വൈസ് ചെയർമാൻ മഫൂജ കാതൂൻ, ഹജ്ജ് കമ്മിറ്റി അംഗങ്ങളായ അഡ്വ. മൊയ്തീൻ കുട്ടി, കടക്കൽ അബ്ദുൽ അസീസ് മൗലവി, ഡോ. ഐ പി അബ്ദു സലാം, മുഹമ്മദ് ഖാസിം കോയ, സഫർ കയാൽ, മുഹമ്മദ് റാഫി. പി പി, അക്ബർ പി ടി, സിയാൽ സീനിയർ ഓപ്പറേഷൻ മാനേജർ സി ദിനേശ് കൂമാർ , എം എസ് അനസ് ഹാജി, അസി. സെക്രട്ടറി എൻ മുഹമ്മദലി , ഹജ്ജ് സെൽ ഓഫീസർ എസ് നജീബ്, സ്പെഷൽ ഓഫീസർ യു അബ്ദുൽ കരീം, മുത്തുകോയ, കോർഡിനേറ്റർ മുഹമ്മദ് അഷ്റഫ്, എയർലൈൻസ് അധികൃതർ തുടങ്ങിയവർ സംബന്ധിച്ചു.

പുലർച്ചെ നടന്ന ആദ്യ സംഘത്തിനുള്ള പ്രാർത്ഥന സംഗമത്തിൽ സയ്യിദ് ഇബ്റാഹീം ഖലീൽ ബുഖാരി പ്രാർത്ഥനക്കു നേതൃത്വം നൽകി.  സംസ്ഥാന ഹജ്ജ് കമ്മിറ്റി  ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസി ഉദ്‌ബോധനം നടത്തി. ഹജ്ജ് സെല്‍ ഓഫീസര്‍ എസ് നജീബ് യാത്രാ സംബന്ധമായ നിര്‍ദ്ദേശം നല്‍കി. ഹജ്ജ് കമ്മിറ്റി അംഗം അഡ്വ.മൊയ്തീൻ കുട്ടി, മുഹമ്മദ് റാഫി. പി പി, തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി, യു അബ്ദുൽ കരീം സംബന്ധിച്ചു.


രണ്ടാമത്തെ വിമാനത്തിൽ പുറപ്പെടേണ്ട യാത്രക്കാർ കഴിഞ്ഞ ദിവസം  ഹജ്ജ് ക്യാമ്പിൽ റിപ്പോർട്ട് ചെയ്തിരുന്നു. ഇവർക്കുള്ള കുത്തിവെപ്പ്, യാത്രാരേഖകൾ കൈമാറി . .

Latest News