ആലപ്പുഴയില്‍  മാരകായുധങ്ങളും സ്‌ഫോടകവസ്തുക്കളും  മയക്കുമരുന്നും കണ്ടെടുത്തു

ആലപ്പുഴ- ആലപ്പുഴയില്‍ മാരകായുധങ്ങളും സ്‌ഫോടക വസ്തുക്കളും പിടികൂടി. ഇരവുകാട് ബൈപ്പാസിന് സമീപം ഒരു വീട്ടില്‍ ഒളിപ്പിച്ച നിലയിലായിരുന്നു വടിവാളുകളും സ്‌ഫോടകവസ്തുക്കളും. ഇവിടെ നിന്ന് മയക്കുമരുന്നും കണ്ടെടുത്തു.
രണ്ട് പേര്‍ പോലീസിന്റെ പിടിയിലായി. ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. പോലീസിനെ കണ്ട് ഒരാള്‍ ഓടി രക്ഷപ്പെട്ടു.
 

Latest News